മരക്കാർ അറബിക്കടലിന്റെ സിംഹത്തിനുശേഷം മോഹൻലാലും പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു. സ് പോർട്സ് ഡ്രാമ ഗണത്തിൽപ്പെട്ടതാണ് ചിത്രം. സ് പോർട്സ് സിനിമയ്ക്കുള്ള തയാറെടുപ്പെന്നോണം പുറത്തുവന്ന മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സംവിധാനം ചെയ്യുന്ന ബറോസ് പൂർത്തിയാക്കിയശേഷം മോഹൻലാൽ അഭിനയിക്കുന്നത് പ്രിയദർശൻ സിനിമയിലാണ്. പൃഥ്വിരാജാണ് ബറോസിലെ മറ്റൊരു പ്രധാന താരം. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടൻ റാഫേൽ അമർഗോ എന്നിവർ പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ടാകും.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിർമിക്കുന്നത്.