set



സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് എഴുതുന്നവർ മേയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തണം.
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എൽ.ടി.ടി.സി, ഡി.എൽ.ഇ.ഡി തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർക്ക് മാത്രം ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.
ബയോടെക്‌നോളജി ബിരുദാനന്തര ബിരുദവും നാച്വറൽ സയൻസിൽ ബി.എഡും നേടിയവർക്ക് ബയോ ടെക്‌നോളജിയിൽ സെറ്റ് എഴുതാം.
സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ എൽ.ബി.എസ് സെന്ററിന്റെ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.lbscentre.kerala.gov.in.

ഹിയറിംഗ് മാറ്റി

22, 27, 30 തീയതികളിൽ രാവിലെ 10.30 മുതൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ എസ്.സോമനാഥൻ പിള്ള തിരുവനന്തപുരം വിവരാവകാശ ഓഫീസിൽ നടത്താനിരുന്ന ഹിയറിംഗ് മാറ്റി വച്ചതായി സെക്രട്ടറി അറിയിച്ചു.

കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷനിൽ നടത്താനിരുന്ന ഹിയറിംഗുകൾ ഇനിയൊരറിയിപ്പുാകുന്നതുവരെ മാറ്റി വച്ചതായി രജിസ്ട്രാർ അറിയിച്ചു.


ഡി.എൽ.എഡ് രണ്ടാം സെമസ്റ്റർ പരീക്ഷ
ഡി.എൽ.എഡ് (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) രാം സെമസ്റ്റർ പരീക്ഷയുടെ വിജ്ഞാപനം keralapareekshabhavan.in ൽ.


അദ്ധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സ്‌കൂളുകളിലെയും കോളേജുകളിലെയും എൻ.എസ്.എസ് യൂണിറ്റുകളുടെ ചുമതലയിൽ സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസറെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് യൂണിവേഴ്സിറ്റികളിലെയോ, യൂണിവേഴ്സിറ്റികളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെയോ അദ്ധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30. അപേക്ഷകൾ ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം പ്രിൻസിപ്പലിന്റെ ആമുഖ കത്ത് സഹിതം ഡയറക്ടർ, കോളേജ് വിദ്യാഭ്യാസ വകുപ്പ്, വികാസ് ഭവൻ, ആറാംനില, തിരുവനന്തപുരം-695033 വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾ http://collegiateedu.kerala.gov.in ൽ.

ഡിഫാം പരീക്ഷ മാറ്റി
ബോർഡ് ഒഫ് ഡിഫാം എക്സാമിനേഷൻസ് 22 മുതൽ നടത്താനിരുന്ന ഡിഫാം പരീക്ഷകൾ മാറ്റി വച്ചതായി ചെയർപേഴ്സൺ അറിയിച്ചു.

സൈ​നി​ക​ ​സ്‌​കൂ​ൾ​ ​പ്ര​വേ​ശ​നം​ ​:​ ​വൈ​ദ്യ​ ​പ​രി​ശോ​ധ​ന​ ​മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ഴ​ക്കൂ​ട്ടം​ ​സൈ​നി​ക​ ​സ്‌​കൂ​ൾ​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ച്ചി​ ​മെ​ഡി​ക്ക​ൽ​കോ​ളേ​ജു​ക​ളി​ൽ​ 20​ ​മു​ത​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ ​വൈ​ദ്യ​ ​പ​രി​ശോ​ധ​ന​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​മാ​റ്റി​വ​ച്ചു.