നടിയായും അവതാരകയായുമൊക്കെ മലയാളികളുടെ ഹൃദയം കവർന്നയാളാണ് പേളി മാണി. ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദിനും ആരാധകരേറെയാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. മാർച്ച് 20നാണ് ദമ്പതികൾക്ക് മകൾ പിറന്നത്.
നില എന്നാണ് കുട്ടിയുടെ പേര്. ഗർഭകാല വിശേഷങ്ങളും കുട്ടിയുടെ ചിത്രങ്ങളുമൊക്കെ പേളി മുൻപ് ആരാധകരുമായി പങ്കുവച്ചിരുന്നു. അതൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കുട്ടിയുടെ ബർത്ത് സ്‌റ്റോറി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് പേളി. ഞങ്ങളൊരു കുഞ്ഞാവയെ മേടിച്ചിട്ട് വരാമെന്ന് പറഞ്ഞ് ആശുപത്രിയിൽ പോകുന്നതും, ആശുപത്രിയിലെ നഴ്‌സുമാരെ പരിചയപ്പെടുത്തുന്നതും,കുട്ടിയുമായി തിരിച്ചുവരുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്.