covid-19

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. 2022 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ ജില്ലയിൽ 2560 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.

എറണാകുളം, മലപ്പുറം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ആയിരത്തിനുമുകളിൽ കൊവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് വയനാട് ജില്ലയിലാണ്. 388 പേർക്കാണ് ഇന്ന് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

എറണാകുളം 1781, മലപ്പുറം 1661, തൃശൂർ 1388, കണ്ണൂർ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസർഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കൊവിഡ് കണക്കുകൾ.

സംസ്ഥാനത്ത് ഇന്ന് മൊത്തം 13644 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 4950 ആയി.