abd

ചെന്നൈ: ഐ.പി.എല്ലിൽ ഈ സീസണിൽ തകർപ്പൻ പ്രകടം പുറത്തെടുത്ത് കൊണ്ടിരിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം എ ബി ഡിവില്ലിയേഴ്സിന് താൻ അഴിച്ചുവച്ച ദക്ഷിണാഫ്രിക്കൻ കുപ്പായം വീണ്ടും അണിയാനും ട്വന്റി-20 ലോകകപ്പിൽ വീണ്ടും രാജ്യത്തിനായി കളത്തിലിറങ്ങാനും മോഹം. ഐ.പി.എല്ലിന് ശേഷം ദക്ഷിണാഫ്രിക്കയുടെ പരിശീലകൻ മാർക്ക് ബൗച്ചറുമായി ഇക്കാര്യം സംസാരിക്കുമെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി. കൊൽക്കത്തയ്ക്കെതിരെ കഴിഞ്ഞ ദിവസം 34 പന്തിൽ പുറത്താകാതെ 76 റൺസ് നേടിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.