france

ഫ്രാന്‍സ്: 15 വയസ്സിന് താഴെയുള്ള കുട്ടികളുമായുള്ളലൈംഗിക ബന്ധം ബലാത്സംഗത്തിന്‍റെ പരിതിയില്‍ വരുമെന്ന് ഫ്രാൻസ്. കുട്ടികള്‍ക്കതിരെയുള്ള ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് 20 വര്‍ഷം വരെ തടവുശിക്ഷ നല്‍ക്കുന്ന ബില്ലിനു ഫ്രഞ്ച് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലി അംഗീകാരം നൽകി.
കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിയതെന്ന് നിയമ മന്ത്രി എറിക് ഡുപോൻഡ് മൊറേറ്റി പറഞ്ഞു. ഇപ്പോഴുള്ള നിയമം 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് എതിരെ നടക്കുന്ന കുറ്റങ്ങള്‍ ആണ് ബലാത്സംഗ പരിതിയില്‍ വരുന്നത്. എന്നാല്‍ പുതിയ നിയമത്തില്‍ അത് 15 ആക്കി മാറ്റി. പല കേസുകളിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സമ്മര്‍ദ്ദം ചെലുത്തി ശിക്ഷയില്‍ ഒഴിവാക്കിയതോടെയാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവരാന്‍ ഫ്രാന്‍സ് തീരുമാനിച്ചത്.. കഴിഞ്ഞ ദിവസം ആണ് ബില്ല് പാര്‍ലമെന്‍റ് പാസാക്കിയത്. 2018 മുതലാണ് ലൈംഗിക കുറ്റകൃത്യ നിയമങ്ങള്‍ ഫ്രാന്‍സിന്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചത്. തെരുവുകളിലെ ലൈംഗിക പീഡനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് അത്തരത്തിലൊരു തീരുമാനം.