മസ്കറ്റ്: ഇന്ത്യയിലേക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കണമെന്നും അത്യാവശ്യമില്ലെങ്കില്‍ പോകരുതെന്നും മുന്നറിപ്പ് നൽകി ഒമാൻ ഭരണകൂടം. ന്യൂ ഡല്‍ഹിയിലെ ഒമാന്‍ എംബസിയാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇന്ത്യയില്‍ ക്രമാതീതമായി കൊവിഡ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഒമാന്‍ പൗരന്മാര്‍ ഇന്ത്യയിലേക്ക് പോകരുത്. രാജ്യത്ത് പ്രതിദിനം 200,000 ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യാത്രാ നിരോധനവും നിയന്ത്രണവും ഉള്‍പ്പെടെ വിവിധ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ പ്രാദേശിക അധികൃതരെ പ്രേരിപ്പിക്കുന്നു', ഒമാന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാജ്യത്തേക്ക് പ്രവേശിക്കാനുള്ള വിലക്ക് ഒമാന്‍ നീക്കിയിരുന്നു. ഇനി വിദേശികളും സ്വദേശികളും ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഒമാനിലേക്ക് പ്രവേശിക്കാം. താമസക്കാരോ പൗരന്മാരോ അല്ലാത്തവര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം ഒമാന്‍ വിലക്കിയിരുന്നു. ഏപ്രില്‍ 7 ന് നിലവില്‍ വന്ന പ്രവേശന വിലക്ക് നീക്കുകയാണെന്ന് ഒമാനി അധികൃതര്‍ വെള്ളിയാഴ്ച അറിയിച്ചു.