തിരുവനന്തപുരം: പൊതുജനാരോഗ്യ വിദഗ്ദ്ധനും തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ റിട്ട.പ്രൊഫസറും കിംസ് ആശുപത്രി അക്കാഡമിക് ഡയറക്ടറുമായിരുന്ന പ്ലാമൂട് ലെയിനിൽ പൂവത്തൂർ പ്രൊ.എ.ജോസഫ്(92)നിര്യാതനായി.ആർ.സി.സിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ചെങ്ങന്നൂർ പൂവത്തൂർ കുടുംബാംഗമാണ്.
സംസ്കാരം പിന്നീട്.ഭാര്യ: പ്രൊഫ.ചെല്ലമ്മ ഫിലിപ്പ്(റിട്ട.ഫ്രൊഫസർ യൂണിവേഴ്സിറ്റി കോളേജ് ).മക്കൾ: ലീന ജോസഫ്(റിട്ട.പ്രൊഫസർ,ആൾ സെയിന്റ്സ് കോളേജ് ),ജയതോമസ് (എൻജിനിയർ ബാംഗ്ലൂർ),ഡോ.പി.ജെ അലക്സാണ്ടർ(യു.കെ),ഡോ.ശോഭ എബ്രഹാം(യു.കെ). മരുമക്കൾ: ജോർജ് വർഗീസ് (റിട്ട.സീനിയർ മാനേജർ സിന്റിക്കേറ്റ് ബാങ്ക്),പി.ടി തോമസ്( മാനേജിംഗ് പാർട്ണർ സ്റ്റാർ കോർപ്പറേഷൻ ബാംഗ്ലൂർ),ഡോ.ആശമേരി തോമസ് (യു.കെ),ഡോ.ബോബി എബ്രഹാം(യു.കെ).