kuwait

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഭാഗിക കർഫ്യൂ റംസാൻ അവസാനം വരെ തുടരും. ഏപ്രിൽ 22 വരെയാണ്​ നിലവിൽ പ്രഖ്യാപിച്ചിരുന്നത്​. തിങ്കളാഴ്​ച മന്ത്രിസഭാ യോഗം ചേർന്ന്​ ഇത്​ നീട്ടാൻ തീരുമാനിക്കുകയായിരുന്നു.രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ചുവരെയാണ്​ കർഫ്യൂ. രാത്രി പത്തുവരെ റെസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ പ്രത്യേക അനുമതിയുണ്ടാകും. ഷോപ്പിങ്​ അപ്പോയ്ൻറ്​മെൻറ്​ രാത്രി ഏഴു മുതൽ 12 വരെയും ​ ഹോട്ടലുകളിൽ ഡെലിവറി രാത്രി ഏഴുമുതൽ പുലർച്ചെ മൂന്നുവരെയുമാണ്.