dimentia-

മനുഷ്യരിലെ ഓർമ്മ, ചിന്ത, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ ചെയ്യാനുള്ള കഴിവ് കുറയ്ക്കുന്ന രോഗവസ്ഥയാണ് ഡിമെൻഷ്യ.വാർദ്ധക്യസഹജമായ രോഗവസ്ഥയെന്ന് പൂർണമായി പറയാൻ സാധിക്കില്ലെങ്കിലും പ്രായമായവരെ പ്രധാനമായി ബാധിക്കുന്ന സിൻഡ്രോം ആണിത്. ലോകത്ത് ഏകദേശം 50 ദശലക്ഷം ആളുകൾക്കും, കൂടാതെ പ്രതിവർഷം 10 ദശലക്ഷം പുതിയ കേസുകളും വരുന്നു. ഡിമെൻഷ്യ ഓരോ വ്യക്തിയെയും വ്യത്യസ്ത രീതിയിൽ ബാധിക്കുന്നു. പ്രാരംഭ ഘട്ടത്തിൽ മറവി, പരിചിതമായ സ്ഥലങ്ങൾ നഷ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ടപ്പെടുക എന്നിങ്ങനെ ലക്ഷണങ്ങൾ കാണപ്പെടുന്നു. കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം എന്നിവ ശീലമാക്കുന്നതിലൂടെയും പുകവലി, അമിത മദ്യപാനം ഒഴിവാക്കുന്നതിലൂടെയും ആളുകൾക്ക് ഡിമെൻഷ്യ സാദ്ധ്യത കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വിഷാദം, കുറഞ്ഞ വിദ്യാഭ്യാസ നേട്ടം, സാമൂഹിക ഒറ്റപ്പെടൽ എന്നിവ അപകടസാധ്യത കൂട്ടുന്ന ഘടകങ്ങളിൽ ഉൾപ്പെടുന്നു.