പത്തനംതിട്ട : പത്തനംതിട്ട പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അരുൺ ദേവിനെ കാണാനില്ലെന്ന് പരാതി. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നതായും കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിനോട് കടമായി പണവും അയാളുടെ ഭാര്യയൂടെ സ്‌കൂട്ടറും വാങ്ങി പോയതാണെന്നും പൊലീസ് പറഞ്ഞു. ഫോൺ ഓഫാണ്. പൂങ്കാവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന അരുൺദേവിന് പിതാവ് മരിച്ച ഒഴിവിലാണ് ജോലി ലഭിച്ചത്. അവിവാഹിതനാണ്. സ്കൂട്ടർ കാണാതായത് സംബന്ധിച്ച് ഉടമയും പരാതി നൽകിയിട്ടുണ്ട്.