narendra-modi

ന്യൂഡൽഹി: കൊവിഡ് ബാധിതനായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദഹം പൂർണ ആരോഗ്യത്തോടെ വേഗം സുഖമാകട്ടെ എന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

Wishing our former Prime Minister, Dr. Manmohan Singh Ji good health and a speedy recovery.

— Narendra Modi (@narendramodi) April 19, 2021

ഇന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ മൻമോഹൻ സിംഗിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) പ്രവേശിപ്പിച്ചു. രാജ്യത്തെ വർദ്ധിച്ചുവരുന്ന കൊവിഡ് സാഹചര്യം നേരിടാൻ അഞ്ചിന നിർദ്ദേശങ്ങൾ അദ്ദേഹം ഇന്നലെ മോദിക്ക് നൽകിയിരുന്നു.