ന്യൂഡൽഹി: ടീമിലെ സഹതാരങ്ങൾക്കൊപ്പം റംസാൻ നോമ്പു നോറ്റ് സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണറും ന്യൂസിലാൻഡ് താരം കെയിൻ വില്ല്യംസണും. ടീമിലെ അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വ്രതം ബുദ്ധിമുട്ടായിരുന്നു എന്നും തനിക്ക് വിശപ്പും ദാഹവും ഉണ്ടെന്നും വാർണർ പറയുമ്പോൾ വില്ല്യംസൺ കൊള്ളാം എന്ന് മാത്രമാണ് വീഡിയോയിൽ പറയുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
Kane Williamson and David Warner were fasting. This made me smile :) pic.twitter.com/2R7AwgNvSV
— Mazher Arshad (@MazherArshad) April 19, 2021
സൺറൈസേഴ്സ് താരങ്ങളായ റാഷിദ് ഖാൻ, മുജീബ് റഹ്മാൻ തുടങ്ങിയവർക്കൊപ്പമാണ് വാർണറും വില്യംസനും വ്രതം അനുഷ്ടിച്ചത്. നോമ്പ്മുറിയ്ക്കാനായി ഇവർ ഹോട്ടലിൽ ഒത്തുകൂടിയ വേളയിൽ എടുത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.