vaasthu

ഒന്നിനെ ശാസ്ത്രമെന്ന് പറയുമ്പോൾ അതിന് തെളിയിക്കാനുള്ള കഴിവുണ്ടാവണം. തെളിയിക്കപ്പെടുന്നതെന്താണോ അതാണല്ലോ ശാസ്ത്രം. അത്തരം അഗാധ വിജ്ഞാനത്തിന്റെ മൂല തന്തുവാണ് വാസ്തുവിൽ ഉള്ളത്. ഹൈഡ്രജനും ഓക്‌സിജനും ചേരുമ്പോൾ ജലമുണ്ടാകുമെന്ന വ്യക്തമായ തെളിവുകൾ ശാസ്ത്രം തരുന്നപോലെ വാസ്തുവിലെ തെളിവ് അനുഭവങ്ങളാണ്. ആ തെളിവിൽ നിറയുകയോ നശിക്കുകയോ ചെയ്യുന്നത് ജീവിതമാണ്. ചിലനാടുകളിൽ നീളമുളള ആളുകളാണ് ജനസംഖ്യയുടെ 80 ശതമാനവും. പക്ഷേ ചിലയിടത്തോ കുറിയ മനുഷ്യരാണ് ഏറെ. അത് പ്രപഞ്ച ഊർജ്ജ വിധാനമാണ് കാണിക്കുന്നത്. അതായത് പ്രപഞ്ചത്തെ ഭരിക്കുന്ന അഥവാ സംരക്ഷിക്കുന്ന ഊർജ്ജ കണധാരയുണ്ട് ഈ മണ്ണിലും ആകാശത്തിലും.
ഒരിടത്ത് മനുഷ്യൻ ജീവിക്കുമ്പോൾ അവർ അനുഭവിച്ചു പോകുന്ന നൂറ് കണക്കായ ജീവിതമാറ്റമുണ്ട്. ഒരിടത്ത് ഉയർച്ചയും മറ്റൊരിടത്ത് ഉയർച്ച ഇല്ലായ്‌മയും തുടർച്ചായി ഉണ്ടാവുമ്പോൾ ഏറ്റവും ബുദ്ധിയുളള ജീവിയായ മനുഷ്യന് അതിന്റെ കാരണം ചിന്തിക്കാൻ കഴിയണം. പ്രപഞ്ചമാണ് ശരിയായ വാസ്തുവിലേയ്‌ക്കുളള ഏറ്റവും വലിയ വഴികാട്ടി. അത് തിരിച്ചറിയുന്നത് ശരിയിലേയ്‌ക്കുളള യാത്രയായി കാണാം. ഊർജങ്ങൾ എല്ലായിടത്തും സമാനമല്ല. എന്നാൽ ഒഴുക്ക് സമാനമാണ്. ശരിയായ ഊർജം സമാനമായി ഒഴുക്കിയെടുക്കുകയാണ് വാസ്തുവിൽ നിർവഹിക്കപ്പെടേണ്ടത്. അതിന് അടിസ്ഥാന പ്രമാണങ്ങളെ ശാസ്ത്രയുക്തിയോടെ കാണേണ്ടതുണ്ട്. എല്ലായിടത്തും ആപ്പിൾ ഉണ്ടാവില്ല. എന്നാൽ എല്ലായിടത്തും മുന്തിരി വിളിയിക്കാം. അതായത് പ്രാപഞ്ചികമായി വിന്യസിക്കപ്പട്ടിളള നിശ്ചിത ഊർജം ഓരോ രാജ്യത്തും വ്യത്യസ്തമാണ്. ചില പൂക്കൾ ചില നാട്ടിലെ കാണൂ. വിളയും ഫലവും എല്ലാ ജീവനിൽ നിന്നാണ് പാകമായി വരുന്നത്. അപ്പോൾ പ്രാപഞ്ചികോർജം തെറ്റാതെ തന്നെ നോക്കണം. തുടർച്ചയായി മോശം അനുഭവങ്ങൾ വന്നുഭവിച്ചാൽ മാത്രമെ ഒരിടത്ത് വാസ്തു ദോഷമുണ്ടെന്ന് കരുതുക പോലും ചെയ്യാവൂ. പ്രാപഞ്ചിക ഊർജ്ജ പ്രസരണത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് മനസിലാക്കി അത് തിരുത്തുകയും വേണം.
ആ പ്രാപഞ്ചികോർജ്ജം വീടുകളെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് ചർച്ച ചെയ്യുകയാണ് ഇനിയുള്ള കുറെ ലക്കങ്ങളിൽ. അത് ഓരോ മുറികളിലും പരിശോധിക്കേണ്ടതുണ്ട്. കന്നിമൂലമുതൽ വീടിന്റെ ഓരോ കോണുകളെയും ദിശകളെയും കോർത്തിണക്കിയേ പരിശോധിക്കാനാവൂ. അത് അനാവരണം ചെയ്യുന്നതാണ് യഥാർത്ഥ വാസ്തു ശാസ്ത്ര രഹസ്യങ്ങൾ . അത് എങ്ങനെയൊക്കെ സ്വാധീനിക്കപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞ് വേണം വാസ്‌തു മിഥ്യയല്ല പച്ചപരമാർത്ഥമാണെന്ന് ബോധ്യപ്പെടേണ്ടത്. അനുഭവങ്ങളിൽ നിന്നാണ് അത് വിശ്വാസമായി മാറുന്നത്. അതെപ്പറ്റി അടുത്ത ആഴ്‌ച.

സംശയവും മറുപടിയും

മഞ്ഞൾ വീടിനോട് ചേർന്ന് കൃഷി ചെയ്യുന്നത് ശരിയല്ലെന്ന് ചില നാടുകളിൽ വിശ്വസിക്കുന്നുണ്ട്. വാസ്തുശാസ്ത്രവുമായി ഇതിന് ബന്ധമുണ്ടോ

ഡോ. രേണുക. പൂങ്കുന്നം ,തൃശ്ശൂർ

ഏറ്റവും നല്ലൊരു വിഷഹാരിയാണ് മഞ്ഞൾ. അത്തരം പ്രചാരണങ്ങൾ തെറ്റായ ധാരണയാണ്. മഞ്ഞൾ ശരിയായ ഉൗർജ വിതരണ വസ്തുവാണ്. അത് വീട്ടിൽ കൃഷി ചെയ്യുന്നത് അത്യുത്തമാണ്