
പത്തനംതിട്ട: എസ്.എസ്.എൽ.സി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രധാനാദ്ധ്യാപകനെതിരെ നടപടി. പത്തനംതിട്ട മുട്ടത്തകോണം എസ്.എൻ.ഡി.പി ഹൈസ്‌കൂൾ പ്രധാനാധ്യാപകനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.. ഇന്ന് രാവിലെ നടന്ന കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് 10.30നാണ് ഇദ്ദേഹം വാട്സ് ആപ്പ്ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.
ഗ്രൂപ്പ് അംഗങ്ങളിൽ തന്നെ ചിലർ, സ്‌ക്രീൻ ഷോട്ട് എടുത്തു മേലധികാരികൾക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി..ഡിഡിഇ സ്‌കൂളിൽ എത്തി വിവരങ്ങൾ അന്വേഷിച്ചു. തുടർന്ന് പ്രധാനധ്യാപകന്റെ ഫോൺ ഇന്റലിജൻസ് പിടിച്ചെടുത്തു.