ക്വീൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ.. സോഷ്യൽ മീഡിയയിലും സാനിയ സജീവമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.. ഇപ്പോൾ മാലിദ്വീപിൽ അവധിക്കാലം അടിച്ചുപൊളിക്കുകയാണ് സാനിയ.. അവിടെനിന്നുള്ള ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.. എപ്പോഴും ഗ്ലാമർ ലുക്കുകൾ മാറിമാറി പരീക്ഷിക്കുന്ന സാനിയ ഇപ്പോൾ എത്തിയിരിക്കുന്നത് ടൂപീസ് ധരിച്ചുള്ള സെക്സി ലുക്കിലാണ്.
ഇവിടുത്തെ ഒരു റിസോർട്ടിലാണ് സാനിയയുടെ താമസം. ഒപ്പം സുഹൃത്തും മേക്കപ്പ് ആർട്ടിസ്റ്റുമായ സാംസൺ ലെയ്യും ഉണ്ട്. കഴിഞ്ഞ ദിവസം മുതൽ മാലിദ്വീപ് വിശേഷങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയാണ് സാനിയ