us-airport

ന്യൂയോർക്ക്: കൊവിഡ് രോഗ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാർക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ആണ് നിർദേശം നൽകിയത്. യുകെ ഇന്ത്യയെ 'റെഡ് ലിസ്റ്റി'ൽ ഉൾപ്പെടുത്തിയതിനു പിന്നാലെയാണ് യുഎസിന്റെ നടപടി.

പൂർണമായും വാക്‌സിനേഷൻ നടത്തിയവർക്ക് പോലും കൊവിഡ്‌ വകഭേദം പടരുന്നതിന് സാദ്ധ്യതയുണ്ട്. അപകസാദ്ധ്യത മുൻനിർത്തി ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം', യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൺ ആൻഡ് പ്രിവൻഷൻ അറിയിച്ചു.

ഇന്ത്യയിൽ പോകണമെന്ന് നിർബന്ധമുണ്ടെങ്കിൽ യാത്രയ്‌ക്ക് മുൻപ് പൂർണമായി വാക്‌സിൻ സ്വീകരിക്കണമെന്നും സിഡിസി നിർദേശിച്ചു

എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കുകയും മറ്റുള്ളവരിൽ നിന്ന് ആറടി അകലം പാലിക്കുകയും കൂട്ടംകൂടൽ ഒഴിവാക്കുകയും കൈകൾ കഴുകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്'– സിഡിസി ഇറക്കിയ പ്രസ്‌താവനയിൽ പറയുന്നു.