modi

ന്യൂഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ കേന്ദ്രസർക്കാർ 24 മണിക്കൂറും സുസജ്ജമാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. 19 മണിക്കൂറോളമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസവും പ്രയത്നിക്കുന്നതെന്ന് ഗോയൽ പറയുന്നു. അർദ്ധരാത്രി ഒരു മണിക്ക് പോലും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകുന്നതിന് പ്രധാനമന്ത്രിയുടെ ഫോൺകോൾ തന്നെ തേടി എത്താറുണ്ടെന്നും ഗോയൽ വ്യക്തമാക്കി.

ചില പ്രതിപക്ഷ പാർട്ടികൾ രോഗപ്രതിരോധത്തിൽ രാഷ്ട്രീയം കലർത്താൻ ശ്രമിക്കുന്നുണ്ടെന്നും അത് മോശമാണെന്നും പീയുഷ് ഗോയൽ കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേരെ വിമർശനമുന്നയിച്ച കോൺഗ്രസിനും എൻസിപിക്കും മറുപടിയായിരുന്നു പീയുഷ് ഗോയലിന്റെ പരാമർശങ്ങൾ.

കൊവിഡ് പ്രതിരോധത്തിന് ഒരിക്കലും രാഷ്ട്രീയ നിറങ്ങൾ നൽകരുത്. ചില ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ തന്നെ അങ്ങനെ ചെയ്യുമ്പോൾ അത് വളരെ മോശമായി തോന്നുകയാണ്. കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ 12 സംസ്ഥാനങ്ങളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം മെഡിക്കൽ ഓക്‌സിജൻ വിതരണത്തിനുള്ള വഴി തേടാൻ കേന്ദ്രസർക്കാർ പദ്ധതിയിടുകയാണെന്നും ഗോയൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി.