1. ഒരു ജീവിയുടെ ജനിതകഘടനയിൽ ഇച്ഛാനുസരണം മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യ ഏത്?
2. ചൊവ്വയിൽ ജീവിന്റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു?
3. ഇന്തോനേഷ്യയിൽ നടന്ന മിസ് വേൾഡ് 2013 മത്സരത്തിൽ കിരീടം നേടിയത് ആര്?
4. സിറിയയിൽ ആഭ്യന്തരകപാലകാരികൾക്ക് നേരെ ഒരു വിഷവാതകം പ്രയോഗിക്കപ്പെട്ടതിനെത്തുടർന്ന് ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഏതാണ് ആ വാതകം?
5. ടേയ്ൽസ് ഒഫ് അതിരാണിപ്പാടം ഏത് പ്രശസ്ത മലയാള കൃതിയുടെ ഇംഗ്ളീഷ് പരിഭാഷയാണ്?
6. കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചുവച്ചിട്ടുള്ള എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള പദ്ധതി ഏതു പേരിലാണ് അറിയപ്പെടുന്നത്?
7. ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്?
8. കേരളത്തിൽ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത?
9. നെയ്തൽ ഭൂപ്രകൃതി പ്രദേശത്തുണ്ടായിരുന്ന ആളുകളുടെ ഉപജീവനമാർഗ്ഗം എന്തായിരുന്നു?
10. കേരളത്തിലെ ഏത് പ്രദേശമാണ് സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന് നിൽക്കുന്നത്?
11. കേരളത്തിൽ റബ്ബർകൃഷിക്കനുയോജ്യമല്ലാത്ത ഒരു വടക്കൻ ജില്ല?
12. ഉത്തരായനരേഖ കടന്നുപോകാത്ത ഇന്ത്യൻ സംസ്ഥാനം?
13. വിശ്വേശ്വരയ്യ സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായതെന്ന്?
14. ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം?
15. ഇന്ത്യയിൽ ഈസ്റ്റിന്ത്യാ കമ്പനി ആരംഭിച്ചതെന്ന്?
16. കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി?
17. ബ്രഹ്മസമാജം സ്ഥാപിച്ചതാര്?
18. ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി 1805ൽ മരണം വരിച്ച കോട്ടയം രാജാവ്?
19. സബർമതി ആശ്രമം സ്ഥിതിചെയ്യുന്നതെവിടെ?
20. 1942ൽ ഗാന്ധിജി കൊണ്ടുവന്ന പ്രക്ഷോഭപരിപാടി?
21. 1961ൽ വിദേശികളിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലെ പ്രദേശം?
22. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം?
23. ഇന്ത്യാ പാക് അതിർത്തി ഏത് പേരിലറിയപ്പെടുന്നു?
24. ആരുടെ നിരാഹാര ജീവിതത്യാഗം മൂലമാണ് ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിച്ചത്?
25. പഞ്ചവത്സരപദ്ധതി എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്?
26. സാർവദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്?
27. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണകമ്മിഷൻ അദ്ധ്യക്ഷൻ?
28. ആദ്യമായി ഇന്ത്യയിലെ ബാങ്കുകളുടെ ദേശസാത്ക്കരണം നടന്നതെന്ന്?
29. കാർഷികമേഖലയ്ക്കും ഗ്രാമീണ വികസനത്തിനും ഊന്നൽനൽകുന്ന ദേശീയബാങ്ക് ഏത്?
30. ഇന്ത്യൻ ഭരണഘടന പാസാക്കിയ വർഷം?
31. ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായ വർഷം?
32. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി?
33. ഇന്ത്യൻ സിനിമയുടെ എത്രാം വർഷമാണ് 2013ൽ ആഘോഷിച്ചത്?
34. നമ്മുടെ അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ് ഓസോൺ പടലത്തിന്റെ 90ശതമാനം അടങ്ങിയിരിക്കുന്നത്?
35. മൂത്രത്തിന്റെ മഞ്ഞനിറത്തിന് കാരണമെന്ത്?
36. നർമ്മദ, താപ്തി നദികൾ ഒഴുകിയെത്തുന്ന സമുദ്രം ഏത്?
37. ബിഗ് റെഡ് എന്നറിയപ്പെടുന്ന മരുഭൂമി?
38. ഒരു പ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ്?
39. കാർഷിക മേഖലയിലെ നീലവിപ്ലവം ഏത് ഉത്പന്നത്തിന്റെ വികസനവുമായി ബന്ധപ്പെട്ടതാണ്?
40. ആദ്യത്തെ ആറ്റംബോംബിൽ ഉപയോഗിച്ച ന്യൂക്ലിയർ ഇന്ധനമേത്?
41. ഇന്ത്യയിലെ ഏറ്റവും വലിയ വനപ്രദേശമുള്ളത് എവിടെയാണ്?
42. കേരളത്തിലെ ഏറ്റവും വലിയ കായൽ?
43. കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയപാത?
44. സ്ഫടിക മണലിന്റെ സമ്പന്ന നിക്ഷേപമുള്ളത് എവിടെയെല്ലാമാണ്?
45. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
46. ടാറ്റ അയേൺ ആന്റ് സ്റ്റീൽ കമ്പനി ജംഷഡ്പൂരിൽ സ്ഥാപിക്കപ്പെട്ടതെപ്പോൾ?
47. തണുത്ത മരുഭൂമി എന്നറിയപ്പെടുന്ന പ്രദേശമേത്?
48. ലക്ഷദ്വീപിന്റെ തലസ്ഥാനം?
49. ഇന്ത്യയിലെ പ്രധാന എണ്ണഖനന കേന്ദ്രം?
50. ആസൂത്രണകമ്മിഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ?
ഉത്തരങ്ങൾ
(1) ജനിറ്റിക് എൻജിനീയറിംഗ്
(2) പെർക്ലോറേറ്റ്
(3) മെഗൻയങ്
(4) സരിൻ
(5) ഒരുദേശത്തിന്റെ കഥ
(6) ഓപ്പറേഷൻ ബ്ലോസം സ്പ്രിംഗ്
(7) ത്രിപുര
(8) വെസ്റ്റ് കോസ്റ്റ് കനാൽ
(9) മത്സ്യബന്ധനം
(10) കുട്ടനാട്
(11) വയനാട്
(12) ഒറീസ
(13) 1923
(14) തൂത്തുക്കുടി
(15) എ.ഡി.1600
(16) വേലുത്തമ്പി ദളവ
(17) രാജാറാം മോഹൻറോയ്
(18) പഴശ്ശിരാജ
(19) അഹമ്മദാബാദ്
(20) ക്വിറ്റ് ഇന്ത്യ
(21) ഗോവ
(22) 1950 ജനുവരി 26
(23) റാഡ്ക്ലിഫ് ലൈൻ
(24) പോറ്റി ശ്രീരാമലു
(25) യു.എസ്.എസ്.ആർ
(26) ഡിസംബർ 10
(27) ജവഹർലാൽ നെഹ്രു
(28) 1969
(29) നബാർഡ്
(30) 1949 നവംബർ 26
(31) 1989
(32) ഗാഡ്ഗിൽ കമ്മിറ്റി
(33) നൂറാം
(34) സ്ട്രാറ്റോസ്ഫിയർ
(35) യൂറോക്രോം
(36) അറബിക്കടൽ
(37) സിംസൺ
(38) 5 ലിറ്റർ
(39) മീൻ
(40) യുറേനിയം 235
(41) മദ്ധ്യപ്രദേശ്
(42) വേമ്പനാട്ട് കായൽ
(43) എൻ.എച്ച്. 17
(44) ആലപ്പുഴ ചേർത്തലമേഖല
(45) പള്ളിവാസൽ
(46) 1907ൽ
(47) ലഡാക്ക്
(48) കവരത്തി
(49) മുംബയ് ഹൈ
(50) ജവഹർലാൽ നെഹ്റു