അശ്വതി: അവിചാരിത രോഗപീഢയും ശത്രുക്കളും ഉണ്ടാകാം. കുടുംബകാര്യങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കേണ്ടിവരും. പ്രായോഗികബുദ്ധിയാൽ കാര്യജയം.
ഭരണി: ബന്ധുസമാഗമവും സഹായങ്ങളും കാണുന്നു. സന്ദർഭങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്തും. അസ്ഥിരോഗത്തിന് ശമനം.
കാർത്തിക: അന്യരുടെ വിഷമാവസ്ഥയ്ക്ക് പരിഹാരം നിർദ്ദേശിച്ചത് ഇരുവർക്കും ഗുണകരമായി തീരും. ജീവിതപങ്കാളിയാൽ മനോവേദന.
രോഹിണി: ബന്ധുക്കളാൽ മനോവിഷമം. ധനനഷ്ടവും ഉദരരോഗവും ഫലം. സന്താനങ്ങൾക്ക് നല്ല കാലം.
മകയിരം: മന്ദീഭവിച്ചുകിടന്ന ഗൃഹനിർമ്മാണത്തിന് വീണ്ടും തുടക്കം കുറിക്കും. തീരുമാനം ഉദ്ദേശിച്ചരീതിയിൽ നടപ്പാക്കാനാകും. മാതാവിനോ ബന്ധുവിനോ രോഗാരിഷ്ടതയും ഫലം.
തിരുവാതിര: വീട്ടുകാരുടേയും നാട്ടുകാരുടേയും പ്രീതി സമ്പാദിക്കുന്ന കാലം. സാമ്പത്തിക ബുദ്ധിമുട്ട് മാറും. തൊഴിൽമേഖലയിൽ നല്ല കാലം.
പുണർതം: സ്വകാര്യസ്ഥാപനത്തിലോ കമ്പനികളിലോ ജോലിസാദ്ധ്യത. വിവാഹതടസം മാറും. വാഹനഭാഗ്യം.
പൂയം: സത്യാവസ്ഥ അറിഞ്ഞ് പ്രവർത്തിച്ച് മിഥ്യാധാരണകളെ ഒഴിച്ചുമാറ്റും. വിദ്യാർത്ഥികൾ പുതിയ പാഠ്യപദ്ധതിയിൽ അറിവ് കണ്ടെത്തും. തൊഴിൽരംഗത്തും ചില മാറ്റങ്ങൾ അനിവാര്യം.
ആയില്യം: വേണ്ടപ്പെട്ടവരോട് ആദരവ് കാട്ടി മനസിനെ കൈയിലെടുക്കും. പൂർവപുണ്യപ്രവർത്തികളുടെ ഫലം അനുഭവിക്കും.
മകം: മുടങ്ങികിടന്ന ആനുകൂല്യങ്ങൾ ലഭ്യമാകും. പ്രിയപ്പെട്ടവരുടെ പരിഭവങ്ങളും പരാതികളും മാറ്റിയെടുക്കാനാവും.
പൂരം: കാര്യനിവൃത്തിക്ക് പുതിയവഴികൾ കണ്ടെത്തും. സൗഹൃദങ്ങൾ മുഖേന പുതിയ ബന്ധങ്ങൾ കണ്ടെത്തും. ബന്ധുസഹായവും ഫലം.
ഉത്രം: സ്ഥാപനത്തിലെ ക്രമക്കേടുകൾ പരിഹരിക്കാനാകും. സന്താനങ്ങളുടെ കാര്യങ്ങൾക്ക് പ്രത്യേക ശ്രദ്ധചെലുത്തും. പാഴ്ചെലവുകൾ നിയന്ത്രിക്കും.
അത്തം: ജനസ്വാധീനം വർദ്ധിക്കും. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് വിജയം കണ്ടെത്തും. പഴയസ്നേഹിതനെ വീണ്ടും കണ്ടുമുട്ടും.
ചിത്തിര: ഉറച്ച തീരുമാനത്തിലെത്തും. ഉന്നതവ്യക്തികളുമായി സഹവസിക്കാൻ യോഗമുണ്ട്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം.
ചോതി: ശുഭപ്രതീക്ഷാശീലം വളർത്തിയെടുക്കും. അന്യാധീനപ്പെട്ടു എന്നു കരുതിയ ധനം തിരികെ ലഭിക്കും. സ്നേഹിതരെ കണ്ടുമുട്ടും.
വിശാഖം: തൊഴിൽരംഗം ശോഭിക്കാൻ പുതിയ അറിവുകൾ നേടും. സർക്കാർ സഹായവും പൂർവകുടുംബസ്വത്ത് ലഭ്യതയും ഫലം.
അനിഴം: പരീക്ഷ, ഇന്റർവ്യൂകളിൽ പ്രതീക്ഷിച്ച വിജയവും ബന്ധുസഹായവും ലഭിക്കും. കാലോചിതമായ മാറ്റങ്ങൾ വരുത്തും.
തൃക്കേട്ട: പലരംഗങ്ങളിലും അസാമാന്യ ധൈര്യത്തോടെ ഇടപെടും. കാര്യസാദ്ധ്യത്തിനായി കഠിനമായി പരിശ്രമിക്കും.
മൂലം: ജനമദ്ധ്യത്തിൽ അംഗീകാരം കിട്ടുന്നകാലം. വിദേശസഹായങ്ങളും ഗൃഹഭാഗ്യവും ഫലം. കുടുംബത്തിൽ മംഗളകർമ്മത്തിന് സാദ്ധ്യത.
പൂരാടം: സങ്കടപ്പെട്ടിരുന്ന പലകാര്യങ്ങളിലും ആശ്വാസകരമായ അവസ്ഥ ഉണ്ടാകും. സാഹിത്യം, സംഗീതം, കലാ പ്രവർത്തനങ്ങൾ മികവുറ്റതാകും.
ഉത്രാടം: അദ്ധ്വാനത്തിന് തക്കപ്രതിഫലം ലഭിക്കും. പ്രണയസാഫല്യം കാണുന്നുണ്ട്. പുതിയ സൗഹൃദങ്ങൾ കൈവരും.
തിരുവോണം: കുടുംബസ്വത്ത് ഭാഗിച്ച് കിട്ടും. സൗമ്യമായ സ്വഭാവം കൊണ്ട് ജനപ്രീതി നേടും. പുണ്യസ്ഥല സന്ദർശനവും ഫലം.
അവിട്ടം: ഇഷ്ടപ്പെട്ടവരുമായി സഹകരിച്ച് ജീവിതം ആസ്വാദ്യകരമാക്കും. അകന്നുനിൽക്കുന്നവർ അനുകൂലമാവും. സ്തംഭിച്ചുനിന്നിരുന്ന പല പ്രവർത്തനങ്ങളും ഉത്തേജിതമാവും.
ചതയം: സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തെയോർത്ത് മനഃപീഢയും ഉദ്യോഗസ്ഥലത്ത് അംഗീകാരവും. മൃഗങ്ങൾ, വാഹനങ്ങൾ എന്നിവയുടെ ക്രയവിക്രയവും ഫലം.
പൂരുരുട്ടാതി: വിദ്യാഭ്യാസത്തിൽ മികവ് തെളിയിക്കുന്നകാലം. റിസർച്ച് കാര്യങ്ങൾക്ക് ഊർജ്ജസ്വലത ലഭിക്കും. സാമ്പത്തിക പ്രയാസം വന്നാലും ബന്ധുക്കൾ ലഘൂകരിച്ച് മുന്നോട്ട് നയിക്കും.
ഉതൃട്ടാതി: ബന്ധുക്കളുമായി പ്രശ്നങ്ങളുണ്ടായേക്കാം. കമ്മിഷൻ ഏർപ്പാടുകളും ഷെയർ ബിസിനസും ഗുണകരമാവും.
രേവതി: ഗൃഹലാഭമുണ്ടാകും. തൊഴിൽ പരമായി അത്ര നല്ല കാലമല്ല. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം.