ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോൺ നായികയായി അഭിനയിക്കുന്ന 'ഷീറോ"ആരംഭിച്ചു. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ സൈക്കളോജിക്കൽ ത്രില്ലറാണ്. ഇക്കിഗായ് മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയാളം അടക്കം ദക്ഷിണേന്ത്യൻ ഭാഷകളിലാണ് ഒരുങ്ങുന്നത്. ഏറെ അഭിനയ പ്രാധാന്യമുള്ള നായിക കഥാപാത്രമാണ് ചിത്രത്തിൽ സണ്ണിയുടേത്.
മധുരരാജ എന്ന ചിത്രത്തിനുശേഷം സണ്ണി ലിയോൺ അഭിനയിക്കുന്ന മലയാള സിനിമയാണ് ഷീറോ. രംഗീല എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചെങ്കിലും പൂർത്തിയായിട്ടില്ല. കുട്ടനാടൻ മാർപ്പാപ്പയ്ക്കുശേഷം ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഷീറോ. ഉദയ് സിംഗ് മോഹിതാണ് ഛായാഗ്രഹണം. എഡിറ്റർ വി. സാജൻ, പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത്.