വഡോദര: ഗുജറാത്തിലെ കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ ആശുപത്രികളില്‍ ഓക്‌സിജനും കിടക്കകള്‍ക്കും വന്‍ ക്ഷാമമാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ വഡോദരയിലെ ജഹാംഗീര്‍പുരയിലെ മുസ്ലീംപള്ളി ഭാരവാഹികളുടെ നടപടി ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. 50 പേരെ കിടത്തി ചികിത്സ നല്‍കാന്‍ സാധിക്കുന്ന കൊവിഡ് കെയര്‍ സെന്ററായി പള്ളിയെ മാറ്റിയിരിക്കുകയാണ് അവര്‍. വ്രതശുദ്ധിയുടെ റംസാന്‍ മാസത്തില്‍ ഇതിനെക്കാള്‍ നല്ലൊരു കാര്യം ചെയ്യാനില്ലെന്നാണ് പള്ളി ഭാരവാഹികളുടെ അഭിപ്രായം.
ഗുജറാത്തില്‍ കൊവിഡ് ബാധിതനായ രോഗികൾക്ക് ആശുപത്രികളിലൊന്നും പ്രവേശനം ലഭിക്കാതെ ആംബുലന്‍സിന്‍ കഴിയേണ്ടി വന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. നാൽപത്തോളം ആംബുലന്‍സുകളാണ് ഇത്തരത്തില്‍ വഡോദരയിലെ സിവില്‍ ആശുപത്രിക്ക് മുന്നില്‍ രോഗികളുമായി വരിയില്‍ നിന്നത്. സംഭവം വാർത്തയായതോടെ ഇക്കാര്യത്തില്‍ ഗുജറാത്ത് ഹൈക്കോടതി ഇടപെട്ടിയിരുന്നു. കഴിഞ്ഞ ദിവസം 11,403 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത്. മരണം നൂറിന് മുകളിലാണ്.