ദുബായ്: കൊവിഡ് പിടിമുറുക്കുന്ന സാഹചര്യമാണെങ്കിലും ലോക ടെസ്റ്റ്ചാമ്പ്യൻഷിപ്പ് ഫൈനൽ മുൻനിശ്ചയിച്ചപോലെ തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫൈനൽ മാറ്റിവച്ചേയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ജൂൺ 18 മുതൽ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടത്താനാണ് നേരത്തേ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയും ന്യൂസിലൻഡുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇംഗ്ലണ്ടിലേക്ക് പോകാൻ നിലവിൽ യാത്രാവിലക്കുണ്ട്.