ലണ്ടൻ: ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാം ഹോട്ട്‌സ്പർ പുറത്താക്കിയ സൂപ്പർ മാനേജർ ഹോസെ മൗറീഞ്ഞോയെ സ്വന്തമാക്കാൻ മൂന്ന് പ്രമുഖ ക്ലബുകൾ രംഗത്ത്. ഇറ്രാലിയൻ വമ്പൻമാരായ എ.സി.മിലാനും യുവന്റസും മൗറീഞ്ഞോയുടെ പഴയ ക്ലബായ പോർച്ചുഗലിലെ എഫ്.സി പോർട്ടോയുമാണ് മൗറീഞ്ഞോയ്ക്കായി വലവിരിച്ചിരിക്കുന്നത്. മൗറീഞ്ഞോയുടെ തന്ത്രങ്ങളുടെ പിൻബലത്തിൽ 2004ൽ വമ്പൻമാരെയെല്ലാം ഞെട്ടിച്ച് പോർട്ടോ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. മൗറീഞ്ഞോ പോർട്ടോയിലേക്ക് തന്നെ പോകാനാണ് കൂടുതൽ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.
17 മാസം നീണ്ട ടോട്ടനത്തിലെ കരിയറിൽ ഒരു കിരീടമോ ശ്രദ്ധേയമായ നേട്ടമോ സ്വന്തമാക്കാതെയാണ് മൗറീഞ്ഞോ പടിയിറങ്ങിയത്.