അശ്വതി: മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. കൂട്ടുബിസിനസിൽ ഏർപ്പെട്ടവർക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഭരണി: വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. മനസിന് സന്തോഷം ലഭിക്കും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും. അവിചാരിതമായി ധനലാഭം ഉണ്ടാകും. ശ്രീകൃഷ്ണന് പാൽപ്പായസം കഴിപ്പിക്കുക. തിങ്കളാഴ്ച ദിവസം അനുകൂലം.
കാർത്തിക: പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. ശാസ്താവിന് നീരാഞ്ജനം നടത്തുക. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
രോഹിണി: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിനോദയാത്രയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ദമ്പതികൾ തമ്മിൽ തെറ്റിദ്ധാരണകൾ ഉണ്ടാകും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. ഹനുമാൻ സ്വാമിക്ക് വടമാല ചാർത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
മകയിരം: സിനിമാ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർ പുതിയ കരാറുകളിൽ ഒപ്പുവയ്ക്കും. ഇടവരാശിക്കാരായ പ്രമോഷന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യതയുണ്ട്. മഹാഗണപതിക്ക് മോദക നിവേദ്യം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
തിരുവാതിര: പരീക്ഷകളിൽ ഉന്നതവിജയം ലഭിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. ശത്രുക്കൾ മിത്രങ്ങളാകാൻ ശ്രമിക്കും. നൂതന ഗൃഹലാഭത്തിന് സാദ്ധ്യത. സന്താനങ്ങൾ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
പുണർതം: സന്താനങ്ങൾ മുഖേന മനഃസമാധാനം കുറയും. ദമ്പതികൾ തമ്മിൽ സൗന്ദര്യപിണക്കത്തിന് സാദ്ധ്യത. കണ്ടകശനികാലമായതിനാൽ പ്രവർത്തികളിൽ ജാഗ്രത പാലിക്കണം. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. സ്വജനങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരും. ശിവന് ശംഖാഭിഷേകം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
പൂയം: മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. മാതാവിൽനിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഭാവികാര്യങ്ങളെക്കുറിച്ച് സുപ്രധാനമായ തീരുമാനം എടുക്കും. പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. യാത്രകൾ ആവശ്യമായി വരും. സർപ്പപ്രീതി വരുത്തുക. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
ആയില്യം: സന്താനങ്ങൾക്ക് വിദേശത്ത് തൊഴിൽലബ്ധി ഉണ്ടാകാനിടയുണ്ട്. കണ്ടകശനികാലമായതിനാൽ ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.യാത്രകൾ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. തസ്ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം.ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. വ്യാഴാഴ്ച ദിവസം അനുകൂലം.
മകം: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. ക്ഷേത്രദർശനം സാദ്ധ്യമാകും. മാതാവിന്റെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരം: ഗൃഹനവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. അനാവശ്യമായ സംസാരം ഒഴിവാക്കണം. ശാസ്താവിന് നീരാഞ്ജനം നടത്തണം. തിങ്കളാഴ്ച ദിവസം അനുകൂലം.
ഉത്രം: സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. ബന്ധുസമാഗമം പ്രതീക്ഷിക്കാം. സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികൾ ആസൂത്രണം ചെയ്യും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. അവിവാഹിതരുടെ വിവാഹ കാര്യങ്ങൾക്ക് അനുകൂല തീരുമാനം എടുക്കാൻ തടസം നേരിടും. മഹാലക്ഷ്മിയെ പൂജിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
അത്തം: മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. പിതൃസ്വത്ത് അനുഭവയോഗത്തിൽ വന്നു ചേരും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. കണ്ടകശനികാലമായതിനാൽ വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ദുർഗാദേവിക്ക് നെയ്യ് വിളക്ക് നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
ചിത്തിര: സാമ്പത്തികലാഭം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് കൂടുതൽ ജോലിഭാരം വർദ്ധിക്കും. മണ്ണാറശ്ശാല ക്ഷേത്രദർശനം നടത്തുക. ചൊവ്വാഴ്'ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
ചോതി: അപ്രതീക്ഷിതമായി ഉന്നതസ്ഥാനം ലഭിക്കും.സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. വിവാഹത്തിന് അനുകൂല സമയം. ആരോഗ്യപരമായി നല്ലകാലം. മഹാഗണപതിക്ക് കറുക മാല ചാർത്തുക. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
വിശാഖം: ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യകലഹത്തിന് സാദ്ധ്യതയുണ്ട്. ഏഴരശനി കാലമായതിനാൽ ശത്രുക്കൾ വർദ്ധിക്കും. സാമ്പത്തികാഭിവൃദ്ധി ഉണ്ടാകും. അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക. സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
അനിഴം: ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. അകലെയുള്ള ബന്ധുക്കൾ സഹായിക്കും. ഏഴരശനി കാലമായതിനാൽ ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ചാമുണ്ഡീ ദേവിക്ക് കുങ്കുമാർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
തൃക്കേട്ട: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. നിലവിലുള്ള ജോലിയിൽ തുടരാൻ പറ്റാത്ത സാഹചര്യം സംജാതമാകും. വിദേശത്ത് പഠിക്കാൻ ശ്രമിക്കുന്നവർ കബളിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. നരസിംഹമൂർത്തിക്ക് പാനകം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
മൂലം: വിദേശത്ത് നിന്നും നാട്ടിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. ദാമ്പത്യജീവിതത്തിൽ പല പ്രശ്നങ്ങളും ഉടലെടുക്കും. ഏഴരശനി കാലമായതിനാൽ പ്രണയബന്ധങ്ങൾ മുഖേന അപകീർത്തിക്ക് സാദ്ധ്യതയുണ്ട്. ശ്രീകൃഷ്ണന് കദളിപഴം നിവേദിക്കുക. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
പൂരാടം: മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. ഏഴരശനി കാലമായതിനാൽ വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈകൊള്ളുക. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ബിസിനസ് രംഗത്ത് ധാരാളം മത്സരങ്ങൾ നേരിടും. ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
ഉത്രാടം: സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികൾ ആവിഷ്കരിക്കും. വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും. ഏഴരശനി കാലമായതിനാൽ സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. വേണ്ടപ്പെട്ടവരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ഗായത്രീമന്ത്രം ജപിക്കുക. തിങ്കളാഴ്ച ദിവസം അനുകൂലം.
തിരുവോണം: പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. ഏഴരശനി കാലമായതിനാൽ ജോലി തടസം അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളിൽ ചെറിയ അലസതകൾ അനുഭവപ്പെടും. ഹനുമാന് നാരങ്ങ, വെറ്റില മാല ചാർത്തുക. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
അവിട്ടം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. കർമ്മരംഗത്ത് പുരോഗതിയുണ്ടാകും. വരവിൽ കവിഞ്ഞ് ചെലവ് വർദ്ധിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികൾ ആവിഷ്കരിക്കും. നാഗരാജക്ഷേത്ര ദർശനം ഉത്തമം. തിങ്കളാഴ്ച ദിവസം അനുകൂലം.
ചതയം:കർമ്മരംഗത്ത് പലവിധത്തിലുള്ള വിഷമതകൾ അനുഭവപ്പെടും. ധനച്ചെലവ് ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. ശിവക്ഷേത്ര അർച്ചന നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. യാത്രകൾ ആവശ്യമായി വരും. യാത്രകൾ മുഖേന പ്രതീക്ഷിച്ചതിനേക്കാൾ ഗുണം ലഭിക്കും. അനാവശ്യമായ സംസാരം ഒഴിവാക്കുക. ശ്രീകൃഷ്ണസ്വാമിക്ക് ത്രിമധുരം നിവേദിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. മത്സരപരീക്ഷകളിൽ വിജയസാദ്ധ്യത കാണുന്നു. അവിവാഹിതരുടെ വിവാഹകാര്യത്തിൽ കാലതാമസം ഉണ്ടാകും. ഭഗവതിക്ക് കലശാഭിഷേകം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
രേവതി: വിശേഷവസ്ത്രാഭരണങ്ങൾ ലഭിക്കും. അസാധാരണ വാക്സാമർത്ഥ്യം പ്രകടമാക്കും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ശിവന് ധാര, കൂവളമാല ചാർത്തുക. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.