പെരുമ്പാവൂർ: നാട്ടിൽ ക്രമസമാധാനം ഉറപ്പുവരുത്തേണ്ട പൊലീസിന് മറ്റുപിടിപ്പത് ജോലികൾ വന്നുപെട്ടതോടെ നാട്ടുകാർക്ക് ഉറക്കമില്ലാതായി. കഞ്ചാവ് മാഫിയയും ക്രിമിനൽ സംഘങ്ങളും നാട്ടിൻപുറങ്ങളിൽ അഴിഞ്ഞാടുകയാണ്. അമിതവേഗം ചോദ്യം ചെയ്തെന്ന പേരിൽ കഴിഞ്ഞ ദിവസം ഇളമ്പകപ്പിള്ളിയിൽ യുവാവിനെ കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ട രണ്ടുപേർ വെട്ടിപ്പരിക്കേൽപ്പിച്ചു. തലയിലും നെഞ്ചിലും പരിക്കേറ്റ ഉരുളയ്ക്കൽ വീട്ടിൽ പ്രമോദ് (46) കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആദ്യം പെരുമ്പാവൂരിലെ സ്വകാര്യആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇളമ്പകപ്പിള്ളിയിൽ പ്രകടനം നടത്തി.
കൊവിഡ് ഡ്യൂട്ടിയുടെ തിരക്കായതിനാൽ പൊലീസിന് നാട്ടിലെ മറ്റു പ്രശ്നങ്ങൾ നോക്കാൻ സമയമില്ലാതായി. കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ദിവസം 2000 പെറ്റിക്കേസ് ചാർജ് ചെയ്യണമെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന നിർദ്ദേശം. മാസ്കില്ലാത്തവരെയും സാമൂഹികാകലം പാലിക്കാത്തവരെയും പിടിക്കുന്ന തിരക്കിലാണ് പൊലീസ്. കിട്ടിയ അവസരം പാഴാക്കാതെ നാട്ടിൽ സ്വൈര്യവിഹാരം നടത്തുകയാണ് പൊലീസ്.