putin

മോസ്‌കോ: റഷ്യയുമായുള്ള അമേരിക്കയുടെ ബന്ധം അനുദിനം വഷളാകുന്ന സാഹചര്യത്തിൽ റഷ്യയുടെ യു.എസ് അംബാസിഡർ മടങ്ങി. അംബാസഡർ ജോൺ സുള്ളിവനാണ് താൻ മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. ചർച്ചകളുടെ ഭാഗമായി മടങ്ങുകയാണെന്നാണ് സുള്ളിവന്റെ ഔദ്യോഗിക വിശദീകരണമെങ്കിലും

യു.എസ് പ്രതിനിധി രാജ്യം വിടണമെന്ന് നേരത്തെ റഷ്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. യു.എസ് അംബാസഡർ റഷ്യ വിടുന്നതോടെ ഇരു രാജ്യങ്ങളിലെയും എംബസികളിൽ പരസ്പരം അംബാസഡർമാർ ഉണ്ടാകില്ല.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടൽ ആരോപിച്ച് നേരത്തെ റഷ്യക്കെതിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. റഷ്യ തിരിച്ചും ഉപരോധം പ്രഖ്യാപിച്ചു. കഴിഞ്ഞ മാർച്ചിലാണ് വാഷിങ്ടണിലെ റഷ്യൻ അംബാസഡർ അനറ്റോളി ആന്റനോവിനെ മോസ്‌കോയിലേക്ക് മടക്കിവിളിച്ചത്. പുടിൻ കൊലയാളിയാണെന്ന് ബൈഡൻ പറഞ്ഞതിനെത്തുടർന്നായിരുന്നു റഷ്യൻ നീക്കം.

കഴിഞ്ഞ ആഴ്ച 10 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ യു.എസ് പുറത്താക്കി. പകരമായി റഷ്യയിലെ 10 യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെയും പുറത്താക്കി.