dry-grapes-

രാത്രി വെള്ളത്തിലിട്ട് കുതിർത്ത ഉണക്കമുന്തിരി രാവിലെ കഴിക്കുന്നതിലൂടെ നിരവധി വിറ്റാമിനുകളും ധാതുക്കളും ശരീരത്തിന് ലഭിക്കുന്നു. ദിവസം മുഴുവൻ ശരീരത്തിന് മികച്ച ഊർജം ലഭിക്കാൻ രാവിലെ ഉണക്കമുന്തിരി കഴിക്കുക. വിറ്റാമിൻ ബി, സി, പ്രൊട്ടീൻ, കാൽസ്യം, പൊട്ടാസ്യം, ആന്റി ഓക്സിഡന്റ്‌സുകൾ എന്നിവ ഉണക്കമുന്തിരിയിലുണ്ട്. രോഗപ്രതിരോധ ശേഷിയും എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നതിനും കുതിർത്ത ഉണക്കമുന്തിരി കഴിക്കാം. ശരീരത്തിലെ വിഷവസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്ത് രക്തം ശുദ്ധീകരിക്കാൻ ഉത്തമം. ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിച്ച് വിളർച്ചയകറ്റുന്നു. രക്തസമ്മർദ്ദവും നിയന്ത്രിക്കും. നല്ല കോളസ്ട്രോൾ ശരീരത്തിൽ നിലനിറുത്താൻ ഉണക്കമുന്തിരി ഉത്തമമാണ്. ഇതിലുള്ള ഫൈറ്റോകെമിക്കൽസ് പല്ലിന്റെ കേടുപാടുകൾ പരിഹരിക്കും. അകാലനര, മുടി കൊഴിച്ചിൽ എന്നിവയ്ക്ക് പരിഹാരമാണ്. മുടിയുടെ വളർച്ചയും വർദ്ധിപ്പിക്കുന്നു. ചുണ്ടുകൾക്ക് കൂടുതൽ ചുവപ്പു നിറം ലഭിക്കാനും കുതിർത്ത ഉണക്കമുന്തിരി ദിവസേന കഴിക്കാം.