തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയതിനാൽ ബെവ് കോ ഔട്ട് ലെറ്റുകളുടെ പ്രവർത്തന സമയം മാറ്റി. ബെവ് കോ ഔട്ട് ലെറ്റുകളും വെയർ ഹൗസുകളും രാവിലെ 10 മുതൽ രാത്രി എട്ടുവരെ പ്രവർത്തിപ്പിക്കാനാണ് ബിവറേജസ് കോർപറേഷൻ ഓപ്പറേഷൻസ് മാനേജർ നിർദ്ദേശം നൽകിയിരിക്കുന്നത്. രാത്രി കർഫ്യൂ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ബെവ്‌കോ ജീവനക്കാർക്ക് വീട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.
ബാങ്കുകളുടെ പ്രവർത്തനസമയവും മാറ്റിയിട്ടുണ്ട്.. നാളെ മുതൽ ഈ മാസം 30 വരെ രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയായിരിക്കും ബാങ്കുകൾ പ്രവർത്തിക്കുക..
അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും വാരാന്ത്യ ലോക്ക് ഡൗൺ അടക്കമുള്ള കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സ!ർക്കാർ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.