sdpi-

പത്തനംതിട്ട: എസ്.ഡി.പി.ഐ പിന്തുണയോടെ പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ ലഭിച്ച അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി സി.പി.എം. എസ്.ഡി.പി.ഐ പിന്തുണയോടെയുള്ള അദ്ധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന് സി.പി.എം ജില്ലാ നേതൃത്വമാണ് വ്യക്തമാക്കിയിരിക്കുന്നത്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിനു ജോസഫിനോട് പദവി രാജിവക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

മുൻപ് രണ്ട് തവണ തിരഞ്ഞെടുപ്പ് നടപ്പോൾ എസ്.ഡി.പി.ഐ പിന്തുണച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി,പി.എം രാജിവെച്ചിരുന്നു.

പഞ്ചായത്തിൽ ഇടതുമുന്നണിക്കും എൻ.ഡി.എയ്ക്കും അഞ്ച് വീതം സീറ്റുകളാണ് ഉള്ളത്. രണ്ട് യു.ഡി.എഫ് പ്രതിനിധികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. . പ്രസിഡന്റ് സ്ഥാനത്തേക്ക് ബി.ജെ.പിയും മത്സരിച്ചിരുന്നു.