dhoni

മും​ബ​യ്:​ ​ഈ​ ​നാ​ൽ​പ്പ​താം​ ​വ​യ​സി​ലും​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​പു​റ​ത്തെ​ടു​ക്കാ​മെ​ന്ന് ​ഉ​റ​പ്പു​ ​ത​രാ​നാ​കി​ല്ലെ​ന്നും​ ​രാ​ജ​സ്ഥാ​നെ​തി​രെ​ ​പാ​ഴാ​ക്കി​യ​ ​ആ​ദ്യ​ ​ആ​റ് ​ബോ​ളു​ക​ൾ​ ​മ​റ്റൊ​രു​ ​മ​ത്സ​ര​ത്തി​ലാ​യി​രു​ന്നെ​ങ്കി​ൽ​ ​വി​ന​യാ​യേ​നെ​യെ​ന്നും​ ​ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​കിം​ഗ്സ് ​ക്യാ​പ്ട​ൻ​ ​എം.​എ​സ്.​ ​ധോ​ണി.​ ​ചെ​ന്നൈ​ 45​ ​റ​ൺ​സി​ന് ​ജ​യി​ച്ച​ ​രാ​ജ​സ്ഥാ​ന​തി​രാ​യ​ ​മ​ത്സ​ര​ത്തി​ന് ​ശേ​ഷം​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​ധോ​ണി.​ ​രാ​ജ​സ്ഥാ​നെ​തി​രെ​ ​ഏ​ഴാം​ ​ന​മ്പ​റി​ലി​റ​ങ്ങി​യ​ ​ധോ​ണി​യ്ക്ക് ​ആ​ദ്യ​ ​റ​ൺ​സെ​ടു​ക്കാ​ൻ​ ​ആ​റ് ബോൾ​ ​വേ​ണ്ടി​വ​ന്നു.​ 17​ ​പ​ന്തി​ൽ​ 18​ ​റ​ൺ​സെ​ടു​ത്താ​ണ് ​ധോ​ണി​ ​മ​ട​ങ്ങി​യ​ത്.​ ​ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ചാ​ണ​ ​ധോ​ണി​ ​പ​റ​ഞ്ഞ​ത്.

ഞ​ങ്ങ​ൾ​കു​റ​ച്ചു​കൂ​ടി​ ​റ​ൺ​സ് ​നേ​ടി​യേ​നെ.​ഞാ​ൻ​ ​നേ​രി​ട്ട​ ​ആ​ദ്യ​ ​ആ​റു​ ​പ​ന്തു​ക​ൾ​ ​ഒ​രു​പ​ക്ഷേ,​ ​മ​റ്റൊ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​ഞ​ങ്ങ​ൾ​ക്ക് ​വി​ന​യാ​യേ​ക്കാം.​ ​അ​ത് ​സ​ത്യ​മാ​ണ്.​ ​എ​നി​ക്ക് 24​ ​വ​യ​സു​ള്ള​പ്പോ​ൾ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ന​ട​ത്താ​മെ​ന്ന് ​ഞാ​ൻ​ ​ഉ​റ​പ്പ് ​കൊ​ടു​ത്തി​ട്ടി​ല്ല,​ 40​-ാം​ ​വ​യ​സി​ലും​ ​അ​ത് ​ഉ​റ​പ്പ് ​ന​ൽ​കാ​നാ​കി​ല്ല.​ ​-​ ​ധോ​ണി​ ​പ​റ​ഞ്ഞു.