
ലീഡ്സ്: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്രഡ് നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ 1-1ന് സമനിലയിൽ തളച്ചു. ഒരു ഗോൾ വഴങ്ങിയ ശേഷമാണ് കളിതീരാറാകവെ ലീഡ്സ് വിജയത്തിന് തുല്യമായ സമനില ഗോൾ നേടിയത്. 31-ാം മിനിട്ടിൽ അലക്സാണ്ടർ അർനോൾഡിന്റെ പാസിൽ നിന്ന് സാഡിയോ മാനെ ലിവറിനായി സ്കോർ ചെയ്തു. എന്നാൽ കളി അവസാനിക്കാറാകവെ ഡിയാഗോ ലോറന്റേ ലീഡ്സിന് സമനില സമ്മാനിക്കുകയായിരുന്നു.