ipl

ചെ​​​ന്നൈ​​​:​​​ ​​​ഐ.​​​പി.​​​എ​​​ല്ലി​​​ൽ​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​ന​​​ട​​​ന്ന​​​ ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ​​​ ​​​ഡ​​​ൽ​​​ഹി​​​ ​​​ക്യാ​​​പി​​​റ്റ​​​ൽ​​​സ് 6​ ​വി​ക്ക​റ്റി​ന് ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സി​നെ​ ​കീ​ഴ​ട​ക്കി.​ ​​​ ​​​ആ​​​ദ്യം​​​ ​​​ബാ​റ്റ് ​​​ചെ​​​യ്ത​​​ ​​​മും​​​ബ​​​യ് ​​​ഇ​​​ന്ത്യ​​​ൻ​​​സ് ​​​നി​​​ശ്ചി​​​ത​​​ ​​​ഇ​​​രു​​​പ​​​തോ​​​വ​​​റി​​​ൽ​​​ 9​​​ ​​​വി​​​ക്ക​റ്റ് ​ന​​​ഷ്ട​​​ത്തി​​​ൽ​​​ ​​​നേ​​​ടി​​​യ​ത്​​ 137​​​ ​​​റ​​​ൺ​​​സ് ​​​മാ​​​ത്രം.​​​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഡ​ൽ​ഹി​ ​അ​വ​സാ​ന​ ​ഓ​വ​റി​ലെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ ​(138​/4)​​.​ ​ടോ​സ് ​നേ​ടി​യ​ ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സ് ​ക്യാ​പ്‌​ട​ൻ​ ​രോ​ഹി​ത് ​ശ​ർ​മ്മ​ ​ബാറ്റിം​ഗ് ​തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ​ 4​​​ ​​​ഓ​​​വ​​​റി​​​ൽ​​​ 24​​​ ​​​റ​​​ൺ​​​സ് ​​​ന​​​ൽ​​​കി​​​ ​​​നാ​​​ല് ​​​വി​​​ക്ക​റ്റ് ​സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ ​​​ഡ​ൽ​ഹി​യു​ടെ​ ​വെ​റ്റ്റ​​​ൻ​​​ ​​​സ്പി​​​ന്ന​​​ർ​​​ ​​​അ​​​മി​​​ത് ​​​മി​​​ശ്ര​യു​ടെ​​​ ​മാ​സ്മ​ര​ ​സ്‌​പി​ൻ​ ​രോ​ഹി​തി​ന്റെ​ ​ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ ​തെറ്റി​ക്കു​ക​യാ​യി​രു​ന്നു.​ ​രോ​​​ഹി​​​ത്,​​​ക്രു​​​നാ​​​ൽ​​​ ​​​(1​​​),​​​ ​​​പൊ​​​ള്ളാ​​​ഡ് ​​​(2​​​),​​​ ​​​ഹാ​​​ർ​​​ദ്ദി​​​ക് ​​​(0​)​​​ ​​​എ​​​ന്നീ​​​ ​​​വ​​​മ്പ​​​ന​​​ടി​​​കാ​​​രെ​​​യാ​​​ണ് ​​​അ​​​മി​​​ത് ​​​മി​​​ശ്ര​​​ ​​​കൂ​​​ടാ​​​രം​​​ ​​​ക​​​യ​​​റ്റി​​​യ​​​ത്.​
30​​​ ​​​പ​​​ന്തി​​​ൽ​​​ 3​​​ ​​​വീ​​​തം​​​ ​​​സി​​​ക്സും​​​ ​​​ഫോ​​​റും​​​ ​​​അ​ടി​ച്ച്​​ 44​​​ ​​​റ​​​ൺ​​​സ് ​​​നേ​​​ടി​​​യ​​​ ​​​നാ​​​യ​​​ക​​​ൻ​​​ ​​​രോ​​​ഹി​​​ത് ​​​ശ​​​ർ​​​മ്മ​​​യാ​​​ണ് ​​​മും​​​ബ​​​യു​​​ടെ​​​ ​​​ടോ​​​പ് ​​​സ്കോ​​​റ​​​ർ.​​​സൂ​​​ര്യ​​​ ​​​കു​​​മാ​​​ർ​​​ ​​​യാ​​​ദ​​​വ് ​​​(15​​​ ​​​പ​​​ന്തി​​​ൽ​​​ 24​​​),​​​ ​​​ഇ​​​ഷാ​​​ൻ​​​ ​​​കി​​​ഷ​​​ൻ​​​ ​​​(26​​​),​​​ ​​​ജ​​​യ​​​ന്ത് ​​​യാ​​​ദ​​​വ് ​​​(22​​​)​​​ ​​​എ​​​ന്നി​​​വ​​​രും​​​ ​​​അ​​​ല്പ​​​ ​​​നേ​​​രം​​​ ​​​പി​​​ടി​​​ച്ചു​​​ ​​​നി​​​ന്നു.​​​ ​​​ ​​​ആ​​​വേ​​​ശ് ​​​ഖാ​​​ൻ​​​ ​​​ഡ​​​ൽ​​​ഹി​​​ക്കാ​​​യി​​​ ​​​ര​​​ണ്ട് ​​​വി​​​ക്ക​​​റ്റ് ​വീ​​​ഴ്ത്തി.​​​ ​​​സ്റ്റോ​യി​​​നി​​​സ്,​​​റ​​​ബാ​​​ഡ,​​​ല​​​ളി​​​ത് ​​​എ​​​ന്നി​​​വ​​​ർ​​​ ​​​ഓ​​​രോ​​​ ​​​വി​​​ക്ക​​​റ്റ് ​​​വീ​​​തം​​​ ​​​വീ​​​ഴ്ത്തി.
മും​ബ​യ് ​ഉ​യ​ർ​ത്തി​യ​ ​താ​ര​ത​മ്യേ​ന​ ​ദു​ർ​ബ​ല​മാ​യ​ ​ടോ​ട്ട​ൽ​ ​പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ​ ​ഡ​ൽ​ഹി​ക്ക് ​പ്രി​ഥ്വി​ഷാ​യു​ടെ​ ​(7​)​​​വി​ക്ക​റ്റ് ​തു​ട​ക്ക​ത്തി​ലേ​ ​ന​ഷ്‌​ട​മാ​യി.​ ​ജ​യ​ന്ത് ​യാ​ദ​വാ​ണ് ​സ്വ​ന്തം​ ​ബൗ​ളിം​ഗി​ൽ​ ​പ്രി​ഥ്വി​യെ​ ​പി​ടി​കൂ​ടി​യ​ത്.​ ​എ​ന്നാ​ൽ​ ​പി​ന്നീ​ട് ​ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​ ​ബാ​റ്റ് ​വീ​ശി​യ​ ​ശി​ഖ​ർ​ ​ധ​വാ​നും​ ​(42​ ​പ​ന്തി​ൽ​ 45​)​​,​​​ ​സ്റ്റീവ​ൻ​ ​സ്‌​മി​ത്തും​ ​(29​ ​പ​ന്തി​ൽ​ 33​)​​,​​​ ​ല​ളി​ത് ​യാ​ദ​വും​ ​(​പു​റ​ത്താ​കാ​തെ​ 22​)​​,​​​ ​ഹെ​റ്റ്‌​മേ​യ​റും​ ​(14​)​​​ ​ഡ​ൽ​ഹി​യു​ടെ​ ​വി​ജ​യം​ ​ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ഇ​​​ന്ന് ​​​ര​​​ണ്ട് ​
മ​​​ത്സ​​​ര​​​ങ്ങൾ
പ​​​ഞ്ചാ​​​ബ്-​​​ഹൈ​​​ദ​​​രാ​​​ബാ​​​ദ്
(​​​വൈ​​​കി​​​ട്ട് 3.30​​​മു​​​ത​​​ൽ)
കൊ​​​ൽ​​​ക്ക​​​ത്ത​​​ ​​​-​​​ ​​​ചെ​​​ന്നൈ
(​​​രാ​​​ത്രി​​​ 7.30​​​ ​​​മു​​​ത​​​ൽ)