jj

ആലപ്പുഴ: കായംകുളം എം.എൽ.എ യു.പ്രതിഭ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ സംഭവത്തിൽ വിശദീകരണവുമായി എം..എൽ..എ പൊട്ടനെ ചട്ടൻ ചതിച്ചാൽ പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും..' എന്നായിരുന്നു ഫേസ്ബുക്കിലെ കുറിപ്പ്. ഒട്ടേറെ പേരാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തത്. പോസ്റ്റിലെ ഉള്ളടക്കത്തെചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചയും തുടങ്ങി..

ഇതിന് പിന്നാലെ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്ന വിശദീകരണ പോസ്റ്റുമെത്തി. എന്നാൽ പിന്നീട് വീശദീകരണ പോസ്റ്റും പിൻവലിച്ചു. എന്തായാലും യു പ്രതിഭയുടെ പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാണ്‌