റിയാദ്: മക്കയിലെ ഹറം പളളിയിൽ (മസ്ജിദുൽ ഹറാം) സുരക്ഷാ ഉദ്യോഗസ്ഥരായി വനിതകളും. സൗദിയിൽ ഇതാദ്യമായാണ് ഹജ്ജ്, ഉംറ സുരക്ഷാ ഗാർഡുകളായി വനിതകളെ നിയോഗിക്കുന്നത്. ഹറമിൽ നിയമിതരായ വനിതാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ സൗദി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.
#من_الميدان ، "أمن الحج والعمرة”@security_gov pic.twitter.com/5j93CKcmzl
— وزارة الداخلية (@MOISaudiArabia) April 19, 2021
ട്വിറ്ററിലൂടെ സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വനിതാ ഉദ്യോഗസ്ഥയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. 2020 ഡിസംബറിൽ മക്കയിലെ ഗ്രാൻഡ് പള്ളിയിലേക്ക് വനിതാ സന്ദർശകരെ സേവിക്കുന്നതിനായി വിശുദ്ധ മസ്ജിദുകളുടെ ജനറൽ പ്രസിഡൻസി വിവിധ വകുപ്പുകളിലായി 1500 ഓളം വനിതകളെ നിയമിച്ചിരുന്നു.