covid-woman

ന്യൂഡൽഹി: മരുന്നിനല്ല മദ്യത്തിനാണ് കൊവിഡിനെ നിയന്ത്രിക്കാൻ കഴിയുന്നതെന്ന വിചിത്രവാദവുമായി വീട്ടമ്മ. ഡൽഹിയിൽ നിന്നുള്ള മദ്ധ്യവയസ്‌കയാണ് ഈ വിചിത്രവാദത്തിന് ഉടമ. 35 വർഷമായി മദ്യപിക്കുന്നയാളാണെന്നും അതുകൊണ്ടുതന്നെ ഇതുവരെ ഒരു മരുന്നും കഴിക്കേണ്ടി വന്നിട്ടില്ലെന്ന് ഇവർ പറയുന്നു.

ഡൽഹിയിൽ മദ്യവിൽപ്പന ശാലയ‌്ക്ക് മുന്നിൽ നിന്നുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം. 'രണ്ട് കുപ്പി മദ്യം വാങ്ങാനാണ് ഞാൻ ഇവിടെ എത്തിയത്. വാക്‌സിനോ മരുന്നിനോ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഴിയില്ല. ഞാൻ 35 വർഷമായി മദ്യപിക്കുന്നു, ഒരിക്കലും മരുന്ന് കഴിക്കേണ്ടിവന്നിട്ടില്ല. കുടിക്കുന്നവരെല്ലാം കൊവിഡിൽ നിന്ന് സുരക്ഷിതരുമാണ്'. സ്ത്രീ ഇങ്ങനെ പറയുന്ന വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

#WATCH Delhi: A woman, who has come to purchase liquor, at a shop in Shivpuri Geeta Colony, says, "...Injection fayda nahi karega, ye alcohol fayda karegi...Mujhe dawaion se asar nahi hoga, peg se asar hoga..." pic.twitter.com/iat5N9vdFZ

— ANI (@ANI) April 19, 2021

രാജ്യത്ത് കോവിഡ് വ്യാപനം കടുക്കുന്നതോടെ പലയിടത്തും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഡൽഹിയിൽ 6 ദിവസത്തേക്ക് മുഖ്യമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി. മദ്യവിൽപനശാലകളും അടച്ചിടുമെന്നാണ് തീരുമാനം.