കാലിഫോര്‍ണിയ: വിചിത്രമായ സ്വഭാവമുള്ളവരാണ് പല കള്ളന്മാരും. അത്തരത്തിലൊരു കള്ളന്റെ വാര്‍ത്തയാണ് കാലിഫോര്‍ണിയയില്‍ നിന്നും പുറത്ത് വരുന്നത്. പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറുന്ന ഈ കള്ളന്‍ ആദ്യം ചെയ്യുന്നത് ലാപ്‌ടോപില്‍ അശ്ശീല വീഡിയോ ഡൗണ്‍ലോഡ് ചെയ്യുക എന്നതാണ്. വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതിനിടെയാണ് ഇയാള്‍ മോഷണം നടത്തുന്നത്. ഈ വീഡിയോ കണ്ടശേഷം ചില വികൃതികളൊക്കെ വീട്ടില്‍ നടത്തിയാണ് ഇയാള്‍ മടങ്ങാറുള്ളത്.
22 വയസുകാരനായ ജോനാഥന്‍ ജോസ് റൂയിസ് എന്ന കള്ളനാണ് ഇത്തരത്തില്‍ വിചിത്രമായ രീതിയില്‍ മോഷണം നടത്തുന്നത്. അമേരിക്കയിലെ ഓറഞ്ച് കൗണ്ടിയില്‍ ഒരു വീട്ടില്‍ മോഷണം നടത്തുന്നതിനിടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ജോനാഥന്റെ കൈയില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപില്‍ അശ്ശീല വീഡിയോകളുടെ വന്‍ ശേഖരം തന്നെയുണ്ടായിരുന്നു. ഓറഞ്ച് കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി ഗാരി പോള്‍സണിന് മുന്നില്‍ ഇയാള്‍ കുറ്റം ഏറ്റുപറയുകയും ചെയ്തു. ആറു വര്‍ഷവും എട്ടു മാസവും നീണ്ട തടവു ശിക്ഷയാണ് കോടതി കള്ളന് വിധിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറുന്ന ജോനാഥന്‍ വീഡിയോ ഡൗണ്‍ലോഡിംഗ് മാത്രമല്ല ചെയ്യുന്നത് അവിടെ നിന്നും ആഹാര സാധനങ്ങളും എടുത്ത് ഭക്ഷിക്കാറുണ്ട്. പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങളും അവിടെ നിന്നും ഇയാള്‍ എടുത്തുകൊണ്ടു പോകാറുണ്ടെന്നും പൊലീസ് പറഞ്ഞു.