cheriyan-philip

തിരുവനന്തപുരം: സി പി എം വിട്ടേക്കുമെന്ന് സൂചന നൽകി ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ്. രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെറിയാൻ ഫിലിപ്പിന് സി പി എം സീറ്റ് നിഷേധിച്ചതോടെ അദ്ദേഹം പാർട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 'കൊവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തിജീവിതത്തിലും രാഷ്‌ട്രീയത്തിലും നാളെ എന്തു സംഭവിക്കുമെന്നും ആർക്കും പ്രവചിക്കാനാവില്ല', എന്നാണ് ചെറിയാൻ ഫിലിപ്പിന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പ്. അതേസമയം,ചെറിയാൻ ഫിലിപ്പിന്റെ രാഷ്ട്രീയ നീക്കങ്ങളോട് സി പി എമ്മിന്റെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ചെറിയാൻ ഫിലിപ്പ് നിലപാട് വ്യക്തമാക്കട്ടെയെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

കോവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തിജീവിതത്തിലും രാഷ്ടീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ല.

Posted by Cherian Philip on Tuesday, April 20, 2021