നടിയും നർത്തകിയുമായ അമ്പിളി ദേവിയും നടൻ ആദിത്യനും വേർപിരിയുകയാണെന്ന രീതിയിൽ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു. ഇതിന് പിന്നാലെ ആദിത്യനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് അമ്പിളി ദേവി. ഭർത്താവിന് വേറെയൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി ആരോപിച്ചു.

ambili-adithyan

താനും ആദിത്യനും ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു രണ്ടാം വിവാഹത്തിനു മുതിർന്നത്. അത്രയും സന്തോഷകരമായ ജീവിതം തന്നെയായിരുന്നു. കൃത്യമായി പറഞ്ഞാൽ ഗർഭിണി ആകുന്നതു വരെ. കഴിഞ്ഞ 16 മാസമായി അദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീയെന്നും അമ്പിളി ദേവി പറഞ്ഞു.

കഴിഞ്ഞ മാർച്ചിലാണ് താനിത് അറിയുന്നതെന്നും, അത് വെറുമൊരു സൗഹൃദം അല്ലെന്നും നടി പറയുന്നു. ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോയെന്നും അമ്പിളി ദേവി ചോദിക്കുന്നു. 'ഈ ബന്ധമറിഞ്ഞ് ഞാൻ ആദിത്യനെ വിളിച്ചു സംസാരിച്ചപ്പോൾ ആളു പറഞ്ഞത്, ഇത് രഹസ്യമായ ബന്ധമൊന്നും അല്ല... തൃശൂർ എല്ലാവർക്കും അറിയാം... ഞങ്ങൾ എല്ലായിടത്തും പോകാറുണ്ട് എന്നൊക്കെയാണ്'- നടി പറഞ്ഞു.

അമ്പിളിയുടെ ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി ആദിത്യൻ രംഗത്തെത്തിയിരിക്കുകയാണ്. ഏതൊരു കുടംബ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ മാത്രമേ തങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂവെന്നാണ് നടൻ പറയുന്നത്. വിവാഹ ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ട്. അതിന് വ്യക്തമായ കാരണങ്ങളുണ്ട്. അമ്പിളി ദേവിയെ കൊല്ലുമെന്നോ സൈബർ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. താനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീ അടുത്ത സുഹൃത്താണ്.ആരോപിക്കുന്ന തരത്തിലുള്ള ബന്ധമല്ല അവരുമായിട്ട് ഉള്ളത്. അമ്പിളി വ്യക്തിപരമായി തന്നെ ആക്രമിക്കുകയാണ്. ഭാര്യയുമായുള്ള പ്രശ്‌നങ്ങളുടെ തക്കതായ കാരണങ്ങൾ തെളിവു സഹിതം പുറത്തുവിടുമെന്നും ആദിത്യൻ പറഞ്ഞു.