തിരുവനന്തപുരം: സൂമ്പാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്നചിത്രങ്ങൾ പകർത്തുന്ന വിരുതൻ തലസ്ഥാനത്ത് കസ്റ്റഡിയിൽ. നൂറു കണക്കിന് പെൺകുട്ടികളെയാണ് കാഞ്ഞിരംപാറ സ്വദേശിയായ സനു നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയത്. സനുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്ന് നഗ്നചിത്രങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
കൃഷി വകുപ്പിൽ ക്ലാർക്കായി ജോലി ചെയ്യുന്ന ഇയാൾ പാർട്ട്‌ടൈമായാണ് സൂമ്പാ പരിശീലനം നടത്തിയിരുന്നത്. പരിശീലനത്തിന് എത്തുന്ന പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങളെടുത്ത് അശ്ലീലസൈറ്റുകളിൽ ഇടുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ് പതിവ്. സനുവിന്റെ ഇരയായ ഒരു സ്ത്രീ നൽകിയ പരാതിയിലാണ് സംഭവങ്ങൾ ഓരോന്നായി പുറംലോകം അറിയുന്നത്.
തിരുവനന്തപുരത്തെ പ്രമുഖർ ഉൾപ്പടെ നിരവധി സ്ത്രീകൾ ഇയാളുടെ കെണിയിൽപെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വലയിലാക്കുന്ന പെൺകുട്ടികളെ വൈഫ് എക്സ്ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറുന്ന രീതിയും സനുവിനുണ്ടെന്ന് പൊലിസ് പറയുന്നു. കൂടുതൽ പേർ ഇയാളുടെ സംഘത്തിലുണ്ടോയെന്നും പൊലിസ് അന്വേഷിച്ച് വരികയാണ്. വിവാഹമോചിതനായ സനുവിന് മൂന്ന് കുട്ടികളുണ്ട്.