ee

പ്രമേഹവും മോരോഗങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഗർഭിണികളിൽ 24ാമത്തെ ആഴ്ച മുതൽ പഞ്ചസാരയുടെ അളവ് കൂടുന്നു. മോരോഗങ്ങൾ യഥാസമയം ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കിൽ പ്രമേഹം കൂടുന്നതിനും തിരിച്ച് ഈ പ്രമേഹം ചികിത്സിച്ചില്ലെങ്കിൽ മോരോഗം വർദ്ധിക്കുന്നതിനും കാരണമാകുന്നു. അതിനാൽ ഇടയ്‌ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കേണ്ടതും ദന്തശുചിത്വം കാത്തുസൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്.


ചികിത്സയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. എക്‌സ് റേ കഴിവതും ഒഴിവാക്കുക.
2. ചികിത്സ പരമാവധി 46 മാസങ്ങളിൽ
3. ചികിത്സ നൽകുമ്പോൾ ഉള്ള പൊസിഷനും ശ്രദ്ധിക്കണം. വലതുവശത്ത് ഒരു തലയിണ കൂടിവച്ചു കൊടുക്കാവുന്നതാണ്.
4. മരുന്നുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക. എന്നാലും അമോക്സിലിൻ തുടങ്ങിയ സ്ഥിരം ആന്റിബയോട്ടിക്കുകളും, പാരസെറ്റമോൾ പോലുള്ള വേദനസംഹാരികളും ഉപയോഗിക്കുന്നതിൽ തെറ്റില്ല.
5. മോണയുടെ ആരോഗ്യത്തിനു സഹായിക്കുന്ന ജീവകം സി അടങ്ങിയ നെല്ലിക്ക, ഓറഞ്ച് മുതലായവ കഴിക്കാൻ ഉപദേശിക്കുക. ഒപ്പം വായിൽ അഴുക്ക് അടിയാതെ രണ്ടുനേരം ശരിയായ രീതിയിൽ ബ്രഷ് ചെയ്യാൻ ഉപദേശിക്കുക.


ഗർഭിണികൾ അറിയേണ്ടത്
1. വായയിലുണ്ടാകുന്ന രക്തസ്രാവം, ദശവളർച്ച കണ്ട് ക്യാൻസർ എന്ന് തെറ്റിദ്ധരിക്കാതെ മോരോഗ വിദഗ്ദ്ധനെ കണ്ട് ചികിത്സ നേടുക.

2. രണ്ടുനേരം ശരിയായ രീതിയിൽ ബ്രഷ് ചെയ്യുക. മൂന്നുമാസത്തിലൊരിക്കൽ ദന്തരോഗവിദഗ്ദ്ധനെ സന്ദർശിക്കുക.
3. ജീവകം സി അടങ്ങിയ പഴവർഗങ്ങൾ ധാരാളം കഴിക്കുക.
4. അമിതമായ മധുരത്തിന്റെ ഉപയോഗം കുറയ്‌ക്കുക.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചുകഴിഞ്ഞാൽ ദന്താരോഗ്യം വളരെ നല്ല രീതിയിൽ തന്നെ നിലനിറുത്തിപ്പോരാൻ സാധിക്കും. സർക്കാർ പരിപാടികളിലും ഗർഭിണികൾക്കായി ആരോഗ്യവകുപ്പ് പുറത്തിറക്കുന്ന ലഘുലേഖകളിലും ആരോഗ്യമാസികകളിലും ഇതിനെക്കുറിച്ചുള്ള കൂടുതൽ അറിവ് നൽകേണ്ടത് അത്യാവശ്യമാണ്.