ജീവിതശൈലീരോഗങ്ങൾ പുതിയ കാലത്തിന്റെ പുതുമയാണ്. അങ്ങയേറ്റം ജാഗ്രത പുലർത്തുന്നത് വഴി ഒരു പരിധി വരെ രോഗത്തെ പ്രതിരോധിക്കാൻ കഴിയും. ചില പ്രധാനപ്പെട്ട ജീവിത ശൈലീരോഗങ്ങൾ ഇവയാണ്.
അമിതവണ്ണം
ശരീരത്തിനാവശ്യമുള്ള നിശ്ചിതഅളവിൽ കൂടുതൽ ആഹാരം കഴിക്കുകയും ശരീരാധ്വാനം അല്ലെങ്കിൽ വ്യായാമം ചെയ്യാതിരിക്കുമ്പോൾ അധിക ഊർജം കൊഴുപ്പ് കോശങ്ങളിൽ അടിഞ്ഞുകൂടുന്നു.
രക്താദിസമ്മർദ്ദം മറ്റു രോഗങ്ങൾക്കുള്ള ഒരു പ്രധാനഹേതുവാണ്. ഉദാ: ഹൃദയാഘാതം.
ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുന്നത് രക്താതിസമ്മർദ്ദം ഉണ്ടാകുവാൻ ഒരു പ്രധാനപങ്കുവഹിക്കുന്നു. ഉപ്പു കുറയ്‌ക്കുകയും വ്യായാമം തൂക്കം ശരാശരിവയ്‌ക്കുന്നതും മരുന്നുകളും രക്താർബുദം നിയന്ത്രണത്തിലാക്കുവാൻ സഹായിക്കുന്നു.
ഡയബറ്റീസ്
പാൻക്രിയാസ് ഗ്രന്ഥിയിൽ നിന്നുല്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ ഹോർമോണിന്റെ അളവ് കുറയ്‌ക്കുന്നതു കൊണ്ടും അതിന്റെ പ്രവർത്തനം കുറയുന്നതുകൊണ്ടും ശരീരത്തിലെ കോശങ്ങളിൽ രക്തത്തിൽ നിന്നും പഞ്ചസാര കിട്ടാതെ വരികയും ഈ അമിതപഞ്ചസാര രക്തക്കുഴലുകളിലെ ഭിത്തികളിലും മറ്റു അവയവങ്ങളുടെ കോശങ്ങളിലും അടിഞ്ഞുകൂടുകയും ചെയ്യുന്നു.
ഹൃദയാഘാതം
പക്ഷാഘാതം
തലച്ചോറിലെ രക്തധമനികളിൽ രക്തയോട്ടം കുറഞ്ഞ് ഏതെങ്കിലും ഭാഗത്ത് രക്തം കിട്ടാതെ വരികയോ രക്തസ്രാവം മൂലമോ പക്ഷാഘാതമുണ്ടാകാം. സിറ്റി സ്‌കാൻ, എം ആർഐസ്‌കാൻ എന്നിവ വഴി പരിശോധന നടത്തി രോഗം സ്ഥിരീകരിച്ച് ചികിത്സിക്കാവുന്നതാണ്. ഒരുവശം തളരുക, ചിറികോടിപ്പോവുക, സംസാരിക്കുവാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എത്രയും പെട്ടെന്ന് ചികിത്സ തേടുന്നത് അത്യന്താപേക്ഷിതമാണ്.
അർബുദം