അമ്പിളി ദേവിയുടെയും ആദിത്യന്റെയും ദാമ്പത്യ പ്രശ്‌നങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, അവരിൽ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നുമുൾപ്പടെ ഗുരുതര ആരോപണങ്ങളാണ് അമ്പിളി ഉന്നയിച്ചിരിക്കുന്നത്. താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് ആദിത്യനും രംഗത്തെത്തിയിരുന്നു.
അമ്പിളി- ആദിത്യൻ വിഷയത്തിൽ നടി ജീജ പ്രതികരിച്ചിരിക്കുന്നതായിട്ടുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫേസ്ബുക്ക് കമന്റിലൂടെ ജീജ പ്രതികരിച്ചെന്നു കാണിക്കുന്ന ഒരു സ്‌ക്രീൻഷോട്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. താരത്തിന്റെ ഒരു ചിത്രത്തിന് 'ചേച്ചി പറഞ്ഞതൊക്കെ ശരിയായിരുന്നല്ലേ' എന്ന് ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് 'അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു, പാവം അമ്പിളി എന്നാണ്' ജീജ നൽകിയിരിക്കുന്ന മറുപടി.
"സ്‌നേഹതൂവല്‍ എന്ന സീരിയയിലില്‍ ഇരുവരുടെയും അമ്മ ഞാനായിരുന്നു. അതിനിടയ്ക്ക് നിങ്ങള്‍ രണ്ടു പേരുടെയും മാനസിക ഐക്യം ഞങ്ങള്‍ മനസിലാക്കിയിരുന്നു. പക്ഷെ ഇതിനിടയില്‍ നിങ്ങള്‍ രണ്ടു പേരും വേറെ രണ്ട് പേരെ വിവാഹം കഴിച്ചു. ഇപ്പോള്‍ ലോവലിനെ അമ്പിളി വേണ്ടാന്ന് വച്ചപ്പോഴും ആദിത്യന്‍ അമ്പിളിയെ സ്വീകരിച്ചപ്പോഴും വീണ്ടും ഞങ്ങള്‍ക്ക് സന്തോഷം തന്നെയാണ്. ഇനി ഭാവിയില്‍ സിനിമാ സീരിയല്‍ ലോകത്ത് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് മൂന്നാമത് വിവാഹം നിങ്ങള്‍ കഴിക്കരുത്. ജീവിതത്തില്‍ തീര്‍ച്ചയായും അഡ്ജസ്റ്റ്‌മെന്റ് ആവശ്യമായ ഘടകമാണ്".- എന്നായിരുന്നു ജീജ അന്ന് പറഞ്ഞത്. അമ്പിളി-ആദിത്യൻ ബന്ധത്തിൽ വിള്ളലുകളുണ്ടെന്ന വാർത്തകൾ വന്നതിന് പിന്നാലെ ജീജയുടെ ഈ വാക്കുകളും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരുന്നു.