ee

മുടിയെ ബാധിക്കുന്ന പല ആരോഗ്യപ്രശ്‌നങ്ങളും രോഗങ്ങളുമുണ്ട്. പല കാരണങ്ങൾ കൊണ്ട് മുടിയുടെ അറ്റം പിളർന്നു പോകാം. ഇടക്കിടെ മുടിക്കു നിറം കൊടുക്കുക. ഹെയർ ഡ്രയർ ഉപയോഗിച്ച് മുടി കൂടുതലുണക്കുക, മുടി ചുരുട്ടുക എന്നിവയെല്ലാം കൊണ്ട് മുടി വളരെ നേർത്തതും വരണ്ടതുമായി അറ്റം പൊട്ടി പോകാം. മുടിയിൽ കൂടുതൽ ഈർപ്പം തങ്ങിനിൽക്കുക, ശരീരത്തിലെ ഹോർമോൺ നിലയിലെ വ്യത്യാസങ്ങൾ എന്നിവ കൊണ്ടും മുടിയുടെ അറ്റം പിളർന്നു പോകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* നനഞ്ഞ മുടി ചീകാതിരിക്കുക. ഉണങ്ങിയശേഷം മാത്രം ചീകുക.
* ദിവസേന മുടി കഴുകി വൃത്തിയാക്കണം
* മുടി ഷാമ്പു ചെയ്യുന്നതോടൊപ്പം കണ്ടീഷണറും ഉപയോഗിക്കാം.
* വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിക്കുക.
* ഷാമ്പു ചെയ്യുമ്പോൾ തലയോട്ടിയിലെ ചർമ്മത്തിൽ പതുക്കെ വിരലുകൾ കൊണ്ട് തിരുമ്മുക
* ഇടക്കിടെ മുടിയുടെ അറ്റം മുറിക്കുക
* എണ്ണ തേക്കുമ്പോൾ കുളി കഴിഞ്ഞ് ടവ്വൽകൊണ്ട് തോർത്തുമ്പോഴും മുടി വല്ലാതെ അമർത്തിതിരുമ്മരുത്.