kangana-

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകാൻ കാരണം ജനസംഖ്യ കൂടിയതാണെന്ന് നടി കങ്കണ റണൗട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനസംഖ്യ നിയന്ത്രണത്തിലാക്കണമെന്നും, മൂന്ന് മക്കളിൽ കൂടുതലുള്ളവരെ ജയിലിലടയ്ക്കണമെന്നും നടി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടിരുന്നു.

നടിയുടെ ട്വീറ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. താരത്തെ പരിഹസിച്ച് കൊമേഡിയൻ സനോലി ഗൗർ രംഗത്തെത്തിയിട്ടുണ്ട്. രംഗോലി ചന്ദൽ, അക്ഷത് റണൗട്ട് എന്നീ രണ്ട് സഹോദരങ്ങളുള്ള നടി തന്നെയാണ് ഈ മണ്ടത്തരം പറയുന്നതെന്ന് അദ്ദേഹം പറയുന്നു.

സനോലി ഗൗറിന്റെ പരിഹാസത്തിന് നടി കിടിലൻ മറുപടിയും നൽകിയിട്ടുണ്ട്. താങ്കളുടെ തമാശ സ്വയം പരിഹസിക്കലാണെന്നായിരുന്നു കങ്കണയുടെ പ്രതികരണം. ‘എന്റെ മുതുമുത്തശ്ശന് എട്ട് സഹോദരങ്ങളുണ്ടായിരുന്നു. ആ കാലത്ത് നിരവധി കുട്ടികള്‍ മരിച്ചു പോവുമായിരുന്നു. കാടുകളില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ മൃഗങ്ങളുണ്ടായിരുന്നു. മാറുന്ന കാലത്തിനനുസരിച്ച് നമ്മളും മാറണം. ഈ സമയത്തെ ആവശ്യം എന്നത് ജനസംഖ്യാ നിയന്ത്രണമാണ്. ചൈനയെ പോലെ നമ്മള്‍ക്കും ശക്തമായ നിയമങ്ങള്‍ ഉണ്ടാവണം,’ -നടി ട്വിറ്ററിൽ കുറിച്ചു.