pratibha

ആലപ്പുഴ: ഫേസ്‌ബുക്കിലിട്ട രണ്ട് പോസ്‌റ്റുകൾ വിവാദമായതിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിക്ക് പരാതിയുമായി കായംകുളം എം.എൽ.എ യു.പ്രതിഭ. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തു എന്ന് കാട്ടിയാണ് എം.എൽ.എ പരാതി നൽകിയത്. 'പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും' എന്നായിരുന്നു ഇന്നലെ രാത്രി പ്രതിഭയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ ആദ്യം വന്ന പോസ്‌റ്റ്. ഇത് വൻ വിവാദമായതോടെ ആരെ ഉദ്ദേശിച്ചാണ് പോസ്‌റ്റെന്ന് നിരന്തരം ചോദ്യം ഉയർന്നു. തുടർന്ന് വിവാദമായ ഈ പോസ്‌റ്റ് ഡിലീ‌റ്റ് ചെയ്‌തു പകരം തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന വിശദീകരണവുമായി പോസ്‌റ്റ് വന്നു. എന്നാൽ പിന്നീട് ഇതും പിൻവലിച്ചു.

പാർട്ടിയിലെ ജില്ലയിൽ നിലനിൽക്കുന്ന വിഭാഗീയതയെ സൂചിപ്പിക്കുന്ന പോസ്‌റ്റുകളാണെന്ന വിവാദമുണ്ടായതോടെയാണ് എം.എൽ.എ ഇന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. സംഭവങ്ങളെ തുടർന്ന് യു.പ്രതിഭയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് നീക്കം ചെയ്‌തിരിക്കുകയാണ്. പരാതിയുടെ മാതൃക എം.എൽ.എയെ പിന്തുണയ്‌ക്കുന്ന ഫേസ്‌ബുക്ക് ഗ്രൂപ്പുകളിലും പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് മുൻപ് നിലനിന്നിരുന്ന മുറുമുറുപ്പുകളും പ്രതിഷേധങ്ങളും വോട്ടെടുപ്പിന് ശേഷം ആലപ്പുഴ ജില്ലയിൽ സിപിഎമ്മിൽ വലിയ പൊട്ടിത്തെറികളും പ്രതിസന്ധികളുമായി മാറുന്നതായാണ് കാണുന്നത്. ഇതിനിടയിലാണ് യു. പ്രതിഭയുടെ പോസ്‌റ്റിനെ ചൊല്ലിയുള‌ള വിവാദവും.

എന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹൈജാക്ക് ചെയത് എന്നെ അപകീർത്തി പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ എന്റെ ഫെയ്ബുക്ക്...

Posted by Support Adv Prathibha on Tuesday, 20 April 2021