നടൻ ഇന്ദ്രൻസിനൊപ്പമുള്ള രസകരമായ അനുഭവം പങ്കുവച്ച് നടൻ ഹരീഷ് പേരടി. ഷൂട്ടിംഗിനിടയിലുണ്ടായ ഒരു സംഭവത്തെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി പങ്കുവച്ചിരിക്കുന്നത്. ഒരു സുഹൃത്ത് ഇന്ദ്രൻസിനോട് ഒരു തവണ കൊവിഡ് വന്നയാൾക്ക് എങ്ങനെയാണ് രണ്ടാമത് വരുന്നതെന്ന് ചോദിക്കുന്നതും, അതിന് താരം നൽകുന്ന മറുപടിയുമാണ് ഏവരെയും ചിരിപ്പിക്കുന്നത്. ആദ്യം വന്നതുകൊണ്ട് അതിന് വഴിയറിയാമല്ലോ എന്നാണ് ഇന്ദ്രൻസ് നൽകിയ മറുപടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഇന്ന് ഇന്ദ്രൻസ് ഏട്ടന്റെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു..ഇടവേളയിൽ ഒരു സുഹൃത്ത് മൂപ്പരോട് ഇങ്ങിനെ ചോദിച്ചു... സു: കൊറോണ ഒരിക്കൽ വന്നാൽ വീണ്ടും വരുമോ?..,ഇ: വരും...,സു: എങ്ങിനെ?..ഇ:ആദ്യം വന്നതുകൊണ്ട് അതിന് വഴിയറിയാമല്ലോ...പിന്നീട് ഞാൻ ഇന്ദ്രൻസേട്ടനെ നോക്കുമ്പോൾ മൂപ്പർക്ക് ബഷീറിന്റെയും VKN ന്റെയും ഒക്കെ മുഖഛായ ഉണ്ടായിരുന്നു...