
ആരോഗ്യ കാര്യത്തിലും സൗന്ദര്യകാര്യത്തിലും ഏറെ ശ്രദ്ധകൊടുക്കുന്ന നടിയാണ് ശിവദ. അത്ര വലിയ ഡയറ്റൊന്നും പരീക്ഷിക്കുന്ന ആളല്ല താനെന്നും, ആഹാരത്തിൽ കുറച്ചു നിയന്ത്രണമൊക്കെയുണ്ടെന്നേ ഉള്ളുവെന്നും താരം പറയുന്നു. മധുരം അധികം കഴിക്കാറില്ല. രാത്രി ഏഴിന് മുൻപ് അത്താഴം കഴിക്കും. നന്നായി വെള്ളം കുടിക്കും. ഇതൊക്കെയാണ് തന്റെ ഡയറ്റിങ് എന്നു പറയാമെന്നും നടി വ്യക്തമാക്കി.
പണ്ടു മുതലേ ശരീരഭാരം 58 കിലോയ്ക്ക് ഉള്ളിൽ നിർത്തുന്ന ഒരാളാണ് താനെന്ന് നടി പറയുന്നു. പ്രസവ സമയത്ത് 67 കിലോയിൽ വരെ എത്തിയിരുന്നു. പ്രസവം കഴിഞ്ഞ് ശേഷമുള്ള ആരോഗ്യ പരിപാലനമൊക്കെ കഴിഞ്ഞതോടെ ഭാരം കൂടിയിരുന്നു. എന്നാൽ യോഗയും ഡാൻസും തുടങ്ങിയതോടെ അത് വീണ്ടും ഞാൻ 58ൽ എത്തിച്ചെന്നും ശിവദ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.