european-super-league

ഇംഗ്ളണ്ടിലെ ആറ് മുൻനിര ക്ളബുകളും പിന്മാറിയതോടെ യൂറോപ്യൻ സൂപ്പർ ലീഗ് കട്ടപ്പുറത്തായി

ല​ണ്ട​ൻ​ ​:​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​ത്തി​ൽ​ ​മാ​ത്രം​ ​ക​ണ്ണു​വ​ച്ച് ​യു​വേ​ഫ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗി​നു​ ​സ​മാ​ന്ത​ര​മാ​യി​ ​യൂ​റോ​പ്പി​ലെ​ 12​ ​വ​ൻ​കി​ട​ ​ക്ല​ബ്ബു​ക​ൾ​ ​ചേ​ർ​ന്ന് ​പ്ര​ഖ്യാ​പി​ച്ച​ ​യൂ​റോ​പ്യ​ൻ​ ​സൂ​പ്പ​ർ​ ​ലീ​ഗി​ൽ​ ​(​ഇ.​എ​സ്.​എ​ൽ​)​ ​നി​ന്ന് ​ഇം​ഗ്ല​ണ്ടി​ൽ​ ​നി​ന്നു​ള്ള​ ​ആ​റു​ ​ക്ല​ബ്ബു​ക​ളും​ ​പി​ൻ​മാ​റ്റം​ ​പ്ര​ഖ്യാ​പി​ച്ചു.​ഇതോടെ ​ ​ത​ൽ​കാ​ലം​ ​പു​തി​യ​ ​ലീ​ഗ് ​ന​ട​ത്തു​ന്നി​ല്ലെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​
​മു​ൻ​ ​താ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ​ ​ക​ടു​ത്ത​ ​വി​മ​ർ​ശ​ന​വും​ ​ആ​രാ​ധ​ക​രു​ടെ​ ​രൂ​ക്ഷ​മാ​യ​ ​പ്ര​തി​ഷേ​ധ​വും​ ​ഫി​ഫ,​ ​യു​വേ​ഫ​ ​അ​ധി​കൃ​ത​രു​ടെ​ ​താ​ക്കീ​തും​ ​കാ​ര​ണ​മാ​ണ് ​മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്റി,​ ​മാ​ഞ്ച​സ്റ്റ​ർ​ ​യു​ണൈ​റ്റ​ഡ്,​ ​ചെ​ൽ​സി,​ ​ലി​വ​ർ​പൂ​ൾ,​ ​ആ​ഴ്സ​ന​ൽ,​ ​ടോ​ട്ട​ൻ​ഹാം​ ​ഹോ​ട്സ്പ​ർ​ ​എ​ന്നീ​ ​ക്ള​ബു​ക​ൾ​ ​പി​ന്മാ​റി​യ​ത്.​ ​ഇം​ഗ്ളീ​ഷ് ​ക്ള​ബു​ക​ൾ​ക്ക് ​പി​ന്നാ​ലെ​ ​ഇ​റ്റാ​ലി​യ​ൻ​ ​ക്ള​ബു​ക​ളാ​യ​ ​എ.​സി​ ​മി​ലാ​നും​ ​ഇ​ന്റ​ർ​ ​മി​ലാ​നും​ ​പി​ന്മാ​റ്റം​ ​പ്ര​ഖ്യാ​പി​ച്ചു.തത്കാലത്തേക്ക് മാറി​യെങ്കി​ലും ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ച്ച് ​ലീ​ഗ് ​തു​ട​ങ്ങു​മെ​ന്ന​ ​പ്ര​തീ​ക്ഷ​ ​സൂ​പ്പ​ർ​ ​ലീ​ഗ് ​അ​ധി​കൃ​ത​ർ​ ​പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ​ ​പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.
യൂ​റോ​പ്യ​ൻ​ ​സൂ​പ്പ​ർ​ ​ലീ​ഗു​മാ​യി​ ​സ​ഹ​ക​ര​ണം​ ​പ്ര​ഖ്യാ​പി​ച്ച് 48​ ​മ​ണി​ക്കൂ​ർ​ ​പി​ന്നി​ടും​ ​മു​ൻ​പാ​ണ് ​ആ​റു​ ​ടീ​മു​ക​ളും​ ​ഒ​ന്നി​ച്ച് ​പി​ൻ​മാ​റ്റ​വും​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​ബ്രി​ട്ടീ​ഷ് ​പ്ര​ധാ​ന​മ​ന്ത്രി​ ​ബോ​റി​സ് ​ജോ​ൺ​സ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും​ ​മു​ൻ​താ​ര​ങ്ങ​ളും​ ​ആ​രാ​ധ​ക​രും​ ​കൂ​ട്ട​ത്തോ​ടെ​ ​സൂ​പ്പ​ർ​ ​ലീ​ഗി​നെ​തി​രെ​ ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​ ​സൂ​പ്പ​ർ​ ​ലീ​ഗ് ​ക്ല​ബ്ബു​ക​ൾ​ക്കെ​തി​രെ​ ​അ​ഭി​പ്രാ​യം​ ​സ്വ​രൂ​പി​ക്കാ​നും​ ​ന​ട​പ​ടി​ക​ൾ​ ​തീ​രു​മാ​നി​ക്കാ​നും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​യോ​ഗം​ ​വി​ളി​ച്ചു​ചേ​ർ​ക്കു​ക​യും​ ​ചെ​യ്തു.​ ​ലീ​ഗു​മാ​യി​ ​സ​ഹ​ക​രി​ക്കു​ന്ന​ ​ക്ല​ബ്ബു​ക​ൾ​ക്കും​ ​താ​ര​ങ്ങ​ൾ​ക്കും​ ​ലോ​ക​ക​പ്പ് ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​അ​ന്താ​രാ​ഷ്ട്ര​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​വി​ല​ക്ക് ​എ​ന്ന​ ​ഭീ​ഷ​ണി​യു​മാ​യി​ ​യു​വേ​ഫ​യും​ ​ഫി​ഫ​യും​ ​രം​ഗ​ത്തെ​ത്തു​ക​യും​ ​ചെ​യ്തു.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​പി​ൻ​മാ​റ്റം.​ ​ആ​രാ​ധ​ക​ ​രോ​ഷം​ ​ത​ണു​പ്പി​ക്കു​ന്ന​തി​ന്,​ ​ലീ​ഗു​മാ​യി​ ​സ​ഹ​ക​രി​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​ത്തി​ൽ​ ​ആ​ഴ്സ​ന​ൽ​ ​പ​ര​സ്യ​മാ​യി​ ​ക്ഷ​മ​ ​പ​റ​യു​ക​യും​ ​ചെ​യ്തു.
പ്ര​ധാ​ന​ ​ക്ല​ബ്ബു​ക​ൾ​ ​സൂ​പ്പ​ർ​ ​ലീ​ഗു​മാ​യി​ ​സ​ഹ​ക​ര​ണം​ ​പ്ര​ഖ്യാ​പി​ച്ച​തി​നു​ ​പി​ന്നാ​ലെ​ ​ആ​രാ​ധ​ക​ർ​ ​പ്ര​തി​ഷേ​ധം​ ​ശ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​ടീ​മു​ക​ളു​ടെ​ ​മ​ത്സ​രം​ ​ന​ട​ക്കു​ന്ന​ ​മൈ​താ​ന​ങ്ങ​ളി​ലും​ ​ക്ല​ബ്ബു​ക​ളു​ടെ​ ​ആ​സ്ഥാ​ന​ങ്ങ​ളി​ലും​ ​പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ൾ​ ​ന​ട​ന്നു.​ ഇം​ഗ്ലീ​ഷ് ​പ്രീ​മി​യ​ർ​ ​ലീ​ഗ് ​ഫു​ട്ബോ​ളി​ൽ​ ​ലി​വ​ർ​പൂ​ളി​നെ​തി​രാ​യ​ ​മ​ത്സ​ര​ത്തി​നു​ ​മു​ൻ​പ് ​ ‘​ഫു​ട്ബാൾ,​ ​ആ​രാ​ധ​ക​ർ​ക്കു​ ​വേ​ണ്ടി ​’​ ​ എ​ന്നെ​ഴു​തി​യ​ ​ജ​ഴ്സി​ക​ളു​മ​ണി​‍​ഞ്ഞാ​ണു​ ​ലീ​ഡ്സ് ​യു​ണൈ​റ്റ​ഡ് ​താ​ര​ങ്ങ​ൾ​ ​വാം​അ​പ്പ് ​ചെ​യ്ത​ത്.​ ​കി​ക്കോ​ഫി​നു​ ​തൊ​ട്ടു​ ​മു​ൻ​പു​ ​മൈ​താ​ന​ത്തി​നു​ ​മു​ക​ളി​ലൂ​ടെ​ ​‘​സേ​ ​നോ​ ​ടു​ ​സൂ​പ്പ​ർ​ ​ലീ​ഗ് ’​ ​എ​ന്നെ​ഴു​തി​യ​ ​ഒ​രു​ ​ബ​ലൂ​ൺ​ ​വി​മാ​നം​ ​പ​റ​ന്നു.