vaccines

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ ക്വാറന്റൈൻ, ഐസൊലേഷൻ മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുതുക്കി. രോഗം സ്ഥിരീകരിച്ചവർക്ക് ഡോക്‌ടറുടെ നിർദ്ദേശമനുസരിച്ച് ചികിത്സ നടത്തും. രോഗം ഭേദമായവർക്ക് അതിനുശേഷം ഏഴ് ദിവസം കഴിയുന്നത് വരെ അനാവശ്യ യാത്രകളോ സാമൂഹിക ഒത്തുചേരലുകളോ പാടില്ലെന്ന് നിർദ്ദേശമുണ്ട്.


പ്രാഥമിക സമ്പർക്കം വഴി രോഗസാധ്യത കൂടുതലുള്ളവർ (High Risk Primary Contact)

രോഗം വരാൻ സാധ്യത കുറവുള്ള, പ്രാഥമിക സമ്പർക്കത്തിലുള്ള ആൾ (Low Risk Primary Contact)

ലക്ഷണങ്ങളില്ലാത്ത ദ്വിതീയ സമ്പർക്കക്കാർ (Asymptomatic Secondary Contacts)

സാമൂഹ്യ വ്യാപനമോ പ്രാദേശിക വ്യാപനമോ ഉണ്ടായിട്ടുള്ള രാജ്യങ്ങളിൽ നിന്നോ പ്രദേശങ്ങളിൽ നിന്നോ എത്തിയവരുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവർ.

കേരളത്തിലേക്ക് വരുന്ന അന്തർദേശീയ യാത്രക്കാർ

കേരളത്തിൽ എത്തുമ്പോൾ കേന്ദ്രസർക്കാർ മാർഗനിർദേശ പ്രകാരം ആർ.ടി.പി.സി.ആർ പരിശോധന നടത്തുകയും വീട്ടിൽ ഐസൊലേഷനിൽ ഇരിക്കുകയും വേണം. പരിശോധനാഫലം അനുസരിച്ച് ചികിത്സ തേടുക, നെഗറ്റീവ് ആണെങ്കിൽ ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോയെന്ന് ഏഴു ദിവസം നിരീക്ഷിക്കുക.

ബിസിനസ് ആവശ്യങ്ങൾക്കായി കേരളത്തിൽ എത്തുന്നവർ ഉൾപ്പെടെയുള്ള അന്തർസംസ്ഥാന യാത്രക്കാർ